മലപ്പുറം: Marijuana Seized: കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 132.3 കിലോ കഞ്ചാവ് വഴിക്കടവ് ചെക്‌പോസ്റ്റിൽ പിടികൂടി. സംഭവത്തിൽ അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊണ്ടോട്ടി സ്വദേശി അബ്ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. എക്‌സൈസ് എൻ ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണർ ടി അനി കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി പത്തോടെയാണ് നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തിയ സംഘം ചെക്ക്‌പോസ്റ്റിൽ പിടിയിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മനോരമ വധക്കേസ്; ആദം അലിയെ തെളിവെടുപ്പിനായി എത്തിച്ചു, കൊല്ലാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തു


രണ്ട് കാറുകളിൽ ഒരു കാറിന്റെ ഡിക്കിക്കുള്ളിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രപ്രദേശില്‍ നിന്നും മൈസൂരുവിലേക്കും അവിടെ നിന്നും  മഞ്ചേരിയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയത്.  സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ് മെൻറിലെ സർക്കിൾ ഇൻസ്‌പെക്ടർ ജി കൃഷ്ണകുമാർ, ഇൻസ്‌പെക്ടർ മധുസൂദനൻ നായർ, സിവിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ  സുബിൻ, എം വിശാഖ്, കെആർ അജിത്ത്, കെ മുഹമ്മദലി, കെ രാജീവ്, സജി പോൾ, ബസന്തകുമാർ, ജി എം അരുൺകുമാർ, ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരായ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.മുരുകൻ, പ്രവൻറീവ് ഓഫീസർ പി അരുൺ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം എം ദിദിൻ, കെ ശംസുദ്ധീൻ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവുമായി വന്ന ഈ അഞ്ചംഗ സംഘത്തെ പിടികൂടിയത്.  


Also Read: മനസിൽ ലഡ്ഡു പൊട്ടി..! സുന്ദരിയായ യുവതിയെ വിവാഹം കഴിച്ച വൃദ്ധന്റെ സന്തോഷം, വീഡിയോ വൈറൽ 


പാലക്കാട്ടും കഴിഞ്ഞ ദിവസം  കഞ്ചാവ് പിടികൂടിയിരുന്നു. പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ  ആ൪പിഎഫും എക്സൈസു൦ ചേർന്ന് നടത്തിയ പരിശോധനയിലാണ് 3 കിലോ ഹാഷിഷ് ഓയിലും 7 കിലോ കഞ്ചാവും പിടികൂടിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  അഹമ്മദ് സുഹൈൽ, അലോക് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ ഹാഷിഷ് ഓയിലിന് അന്താരാഷ്ട്ര മയക്കുമരുന്ന് വിപണിയിൽ 6 കോടി രൂപയിലധിക൦ വില വരുമെന്നാണ് റിപ്പോർട്ട്.  ധൻബാദ്-ആലപ്പുഴ എക്സ്പ്രസിൽ  പാലക്കാട് വന്നിറങ്ങിയ ശേഷം  കോഴിക്കോട്ടേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുന്നതിനിടെയാണ് പ്രതികളെ ആ൪പിഎഫ് ക്രൈ൦ ഇന്റലിജൻസ് വിഭാഗവും എക്സൈസു൦ ചേർന്ന് കുടുക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.