തിരുവനന്തപുരം : കേശവദാസപുരത്ത് വയോദികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ആദം അലിയെ തെളിവെടുപ്പിനായി എത്തിച്ചു. കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തി. വീടിന്റെ മുൻ വശത്തുള്ള മതിലിനടുത്ത് വെള്ളം വരുന്ന ഓടയിലായരുന്നു കത്തി ഒളിപ്പിച്ചു വച്ചത്. തെളിവെടുപ്പിനിടയിൽ പോലീസ് സംരക്ഷണം ഒരുക്കിയിരുന്നെങ്കിലും ആദം അലിയെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായി. ഞായറാഴ്ചയായിരുന്നു അതിദാരുണമായ കൊലപാതകം നടന്നത്. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി ആണ് ആദം അലിയെ കൃത്യം നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തുടർന്നാണ് പ്രതി കൊലയ്ക്ക് ഉപയോഗിച്ച ആയുധം പൊലീസിന് കാണിച്ചു കൊടുത്തത്.
സാധാരണ വീടുകളിൽ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന പിച്ചാത്തി ഉപയോഗിച്ചാണ് അതിദാരുണമായി കൊലപാതകം ആദം അലി നടത്തിയിരിക്കുന്നത്. തെളിവെടുപ്പ് നടത്താൻ ആദം അലിയെ അന്വേഷണം സംഘം എത്തിച്ചപ്പോള്‍ നാട്ടുകാർ ഇയാള്‍ക്ക് എതിരെ പ്രതിഷേധിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വ്യക്തിയെ പോലീസ് പിടികൂടി. കനത്ത പൊലീസ് വലയത്തിലായിരുന്നു ആദം അലിയെ തെളിവെടപ്പിനായി എത്തിച്ചത്.
ALSO READ: Manorama Murder Case: മനോരമ വധക്കേസ്: പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
കൊലപാതകത്തിന് ശേഷം കവർന്ന സ്വർണ്ണം എവിടെയാണെന്ന് ഇതുവരെ ആദം അലി പറഞ്ഞിട്ടില്ല. ഇയാളെ കസ്റ്റഡിയിൽ എടുക്കുമ്പോള്‍ ബാഗ് കൈവശം ഉണ്ടായിരുനെങ്കിലും സ്വർണ്ണം അതിൽ ഉണ്ടായിരുന്നില്ല. ഇതിനായുള്ള അന്വേഷണത്തിലാണ് പൊലീസ്. കഴിഞ്ഞ ദിവസം വിരളടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ പൊലീസ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് തെളിവെടുപ്പിനായി എത്തിച്ചത്. സ്വർണ്ണവും കത്തിയും കണ്ടെടുക്കുകയായിരുന്നു ലക്ഷ്യം എന്നാൽ കത്തിമാത്രമേ കണ്ടെത്താനായുള്ളു. 10 ദിവസത്തെയ്ക്കാണ് ബുധനാഴ്ച ആദം അലിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത് ഇത് രണ്ടാം ദിവസമാണ്. കസ്റ്റഡി കാലവധി കഴിയും മുമ്പ് സ്വർണ്ണവും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
റിട്ടേഡ് സർക്കാർ ഉദ്യോഗസ്ഥയായിരുന്നു കൊല്ലപ്പെട്ട മനോരമ. വീടുപണിക്കായി വന്ന ആദം അലി എന്ന അന്യ സംസ്ഥാന തൊഴിലാളിയായിരുന്നു അതിദാരുണമായ കൊല നടത്തിയത്. കേസുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് അന്ന് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ പ്രധാന പ്രതി ആയ ആദം അലി കേരളത്തിൽ നിന്നും കടന്നു കളഞ്ഞു. ഇയാളെ ചെന്നൈയിൽ നിന്നും റെയിൽ വേ പൊലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കേരള പൊലീസ് എത്തി ആദം അലിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. പ്രധാന പ്രതിയായ ആദം അലിയ്ക്ക് മലയാളം അറിയാമെങ്കിലും അവന്വേഷണ ഉദ്യോഗസ്ഥരോട് മറുപടി പറുയുന്നത് മലയാളത്തിലല്ല. കസ്റ്റഡിയിൽ ഉള്ള ആളുകള്‍ക്ക് ഒപ്പവും അല്ലാതെയുമുള്ള ചോദ്യംചെയ്യല്‍ നടത്തി വരുകയാണ് പൊലീസ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.