Crime News: സംസ്ഥാനത്ത് മൂന്നിടങ്ങളിൽ നടന്ന കഞ്ചാവ് വേട്ടയിൽ 3 പേർ പിടിയിൽ
Ganja Seized: ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.
പാലക്കാട്: 12.735 കിലോ ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് സംഘം ഒറ്റപ്പാലത്ത് പിടികൂടി. ഇടുക്കി സ്വദേശിയായ സായൂജ്.കെ.പിയെയാണ് എക്‌സൈസ് സംഘം പിടികൂടിയത്.
Also Read: പാലക്കാട്ടെ റെയ്ഡ്: ഹോട്ടലിൻ്റെ പരാതിയിൽ 10 പേർക്കെതിരെ കേസ്
ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും പാർട്ടിയും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇസ്പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ.സി.വി, പ്രിവന്റീവ് ഓഫീസർമാരായ ദേവകുമാർ, രാജേഷ്.കെ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് ഫിറോസ്, ഹരീഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ സന്ധ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ്.കെ.ജെ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതിനിടയിൽ ചടയമംഗലത്തും കഞ്ചാവ് വേട്ട നടന്നു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ്.എ.കെയും പാർട്ടിയും ചേർന്ന് 1.150 കിലോ ഗ്രാം കഞ്ചാവുമായി വന്ന കൊട്ടാരക്കര മാങ്കോട് സ്വദേശി സജീറിനെ അറസ്റ്റ് ചെയ്തു. പ്രതി കോഴിക്കടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനേഷ്, സനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സബീർ, മാസ്റ്റർ ചന്തു, ജയേഷ്, ഗിരീഷ് കുമാർ, നന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സാബു എന്നിവരുമുണ്ടായിരുന്നു.
Also Read: ശനി നേർരേഖയിലേക്ക്; നവംബർ 15 മുതൽ ഇവർക്ക് രാജകീയ ജീവിതം!
ഇത് കൂടാതെ പരപ്പനങ്ങാടിയിലും 1.135 കിലോ ഗ്രാം കഞ്ചാവുമായി ബീഹാർ സ്വദേശിയായ രാജ് ഉദ്ധീൻ പിടിയിലായി. പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി.ഷനൂജും പാർട്ടിയും ചേർന്നാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ സന്തോഷ്, പ്രിവന്റീവ് ഓഫീസർ കെ.പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം.ദിദിൻ, അരുൺ പാറോൽ, ഷിഹാബുദീൻ, വനിത സിവിൽ എക്സൈസ് ഓഫീസർ പി.എം.ലിഷ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.