കോട്ടയം: കോട്ടയം പള്ളിക്കത്തോട്ടില്‍ ജിമ്മില്‍ അതിക്രമിച്ചു കയറി ട്രെയിനറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ  അച്ഛനും മക്കളും അറസ്റ്റിൽ. വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലായിരുന്നു ആക്രമണമെന്നാണ് പോലീസ് പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പോലീസുകാരെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറി കവര്‍ച്ച; നാലംഗ സംഘം പിടിയില്‍


സംഭവത്തിൽ കോട്ടയം ആനിക്കാട് സ്വദേശി വി.കെ സന്തോഷും മക്കളായ വി.എസ് സഞ്ജയ്, വി.എസ് സച്ചിന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിന് ആസ്പദമായ സംഭവം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു. പള്ളിക്കത്തോട് ബസ് സ്റ്റാന്‍ഡിന് അടുത്തുളള ജിമ്മിലായിരുന്നു അച്ഛന്‍റെയും മക്കളുടെയും അതിക്രമം. ജിമ്മിലേക്ക് അതിക്രമിച്ചു കയറിയ മൂവര്‍ സംഘം ട്രെയിനറെ ആദ്യം അസഭ്യം പറയുകയും തുടര്‍ന്ന് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇടിവള കൊണ്ട് മര്‍ദിക്കുകയും ചെയ്‌തെന്നാണ് പോലീസ് പറഞ്ഞത്. 


Also Read: Guru Margi: പുതുവർഷത്തിൽ ഈ 5 രാശിക്കാർ തിളങ്ങും; വ്യാഴ കൃപയാൽ ലഭിക്കും വൻ സമ്പൽസമൃദ്ധി!


ഇയാളെ അക്രമിച്ച ശേഷം മൂവരും കടന്നു കളയുകയായിരുന്നു. ജിം ട്രെയിനറോടുളള വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ട്രെയിനറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് എസ്എച്ച് ഒ കെ.ബി.ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാളായ സഞ്ജയ്ക്കെതിരെ നേരത്തെ തന്നെ ക്രിമനല്‍ കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. മൂവരെയും രണ്ടാഴ്ചത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.