തിരുവനന്തപുരം: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ അച്ഛൻ മരിച്ചു. ചികിത്സയിലിരിക്കേ ആണ് മരിച്ചത്. വിളവൂർക്കൽ പൊറ്റയിൽ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ രാജേന്ദ്രൻ (63) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ മൂത്തമകൻ രാജേഷി(42)നെ മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കെട്ടിടനിർമാണ തൊഴിലാളികളാണ്. മരണത്തിനു കാരണം മകൻ്റെ മർദനമാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പോലീസ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ നാലിന് ഉച്ചയ്ക്കാണ് രാജേന്ദ്രനെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചത്. രാജേന്ദ്രനും മകൻ രാജേഷും തമ്മിൽ വഴക്കുണ്ടായതായും മകൻ്റെ അടിയേറ്റ് നിലത്ത് കിടന്ന രാജേന്ദ്രന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായും പരിസരവാസികൾ പറഞ്ഞു. ഇരുവരും മദ്യപിച്ചിരുന്നു. അബോധാവസ്ഥയിലായ രാജേന്ദ്രനെ രാജേഷും മറ്റു ബന്ധുക്കളും ചേർന്ന് ആശുപത്രിയിലെത്തിച്ചു.


ALSO READ: വിഷ്ണുപ്രിയ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ


മറിഞ്ഞുവീണു പരിക്കുപറ്റിയതായാണ് ആശുപത്രിയിൽ പറഞ്ഞത്. പോലീസിൽ അറിയിക്കാതെ മറച്ചുവയ്ക്കാനും ശ്രമമുണ്ടായി. പതിനൊന്നു ദിവസമായി മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യു.വിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു മരണം. മരിച്ച രാജേന്ദ്രന്റെ മരണ വിവരം മനസ്സിലാക്കിയ രാജേഷ് വിളവൂർക്കൽ ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.


സ്പെഷ്യൽ ബ്രാഞ്ചിൻ്റെ റിപ്പോർട്ടിൻമേൽ തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐപിഎസ് ൻ്റെ നിർദേശനുസരണം കാട്ടാക്കട ഡിവൈഎസ്പി  ജയകുമാറിൻ്റെ നേതൃത്വത്തിൽ മലയിൻകീഴ് എസ്.എച്ച്.ഒ. നിസാമുദ്ദീൻ എ, സ്പെഷ്യൽ ബ്രാഞ്ച് GSI സുനിൽ കുമാർ, സ്പെഷ്യൽ ബ്രാഞ്ച് SCPO വിനോദ്,GSI ഗോപകുമാർ, എന്നിവർ അടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.