കണ്ണൂർ: വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണമെന്ന് വിധിച്ചിട്ടുണ്ട്. വിധിയിൽ സന്തോഷമുണ്ടെന്നും തൃപ്തികരമാണെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.
സംഭവത്തിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.
ALSO READ: ഭിന്നശേഷിക്കാരനെ കോടാലി കൊണ്ട് വെട്ടി; കണ്ണൂരിൽ അരുംകൊല
29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലാകെ ഉണ്ടായിരുന്നത്. വിഷ്ണുപ്രിയയുടെ വീഡിയോ കോളിലുണ്ടായിരുന്ന പൊന്നാനി സ്വദേശിയായിരുന്നു കേസിലെ പ്രധാന സാക്ഷി. പ്രതി ആയുധം വാങ്ങിയതിന്റെയും പാനൂരിൽ എത്തിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക തെളിവായി. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ വധിക്കാനും ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
2022 ഒക്ടോബർ 22നാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ചു കയറിയ പ്രതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്ന വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് കഴുത്തറുത്ത് കൊലപ്പെടുത്തി. മരിച്ച ശേഷവും പത്തിലധികം തവണ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy