Los Angeles: അമേരിക്കയിലെ  ലോസ് ആഞ്ചലസിൽ ലെ ജില്ല കോടതി കൊലപാതകിയ്ക്ക്  212 വർഷം തടവ് ശിക്ഷ വിധിച്ചു. ഇതുവരെ പ്രതികള്‍ക്ക്  വിധിച്ചതില്‍ ഏറ്റവും  ഉയര്‍ന്ന കാലയളവിലുള്ള  ശിക്ഷയാണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അലി എഫ് എൽമസായേ൯ (Ali F. Elmezayen) എന്ന 45കാരനാണ് കോടതി പരമാവധി ശിക്ഷ നൽകിയിരിക്കുന്നത്.  തടവ് ശിക്ഷക്ക് പുറമെ 261,751 ഡോളർ ഇന്‍ഷുറ൯സ് കമ്പനികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.


പൈശാചികവും ക്രൂരവുമായ പ്രവർത്തിയെന്നാണ് ശിക്ഷ വിധിച്ചുകൊണ്ട്  കോടതി പ്രസ്താവിച്ചത്.  അതിവിദഗ്ധമായി കള്ളം പറയുന്നയാളും അത്യാർത്തിക്കാരനുമായ പ്രതി നിഷ്ഠൂരമായ കൊലപാതകത്തിന് പോലും മടിയില്ലാത്തയാളെന്നും ഡിസ്ട്രിക്റ്റ്‌ ജഡ്ജ്  വിധി പുറപ്പെടുവിച്ച അവസരത്തില്‍ പറഞ്ഞു. 


Insurance Claim നേടിയെടുക്കുന്നതിനായി തന്‍റെ 13ഉം 8 ഉം വയസുള്ള  രണ്ട് കുട്ടികളേയും ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ പേരിലുള്ള കുറ്റം. കൊല്ലപ്പെട്ട കുട്ടികള്‍ രണ്ടുപേരും ഓട്ടിസം ബാധിതരാണെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വ്യാജ മെയിൽ ഉപയോഗിക്കൽ, വ്യക്തിത്വ തട്ടിപ്പ്, അനധികൃതമായി സ്വത്ത് സമ്പാദിക്കൽ തുടങ്ങിയവ കുറ്റങ്ങളും  ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 


ഭീമമായ തുകയ്ക്കുള്ള ഇൻഷുറൻസ് പോളിസി എടുത്തതിന് ശേഷമായിരുന്നു 45കാരനായ ഇയാൾ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്.  കൊലപാതകത്തിന് മുന്‍പ് വ്യക്തമായ പ്ലാനി൦ഗ്  ഇയാള്‍ നടത്തിയിരുന്നുവെങ്കിലും  പോലീസ് പിടിയിലാവുകയായിരുന്നു. 


Also read: Uttar Pradesh: മകള്‍ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പരാതി നല്‍കി, പിന്നാലെ പിതാവിന്‍റെ ദുരൂഹ മരണം


2015 ഏപ്രിൽ 9നാണ് സംഭവം നടക്കുന്നത്.  ലോസ് ആഞ്ചലസ് തുറമുഖത്തിനടുത്തുള്ള സാ൯ പെഡ്രോ ഏരിയയിലെ പാലം വഴി എൽമസായേ൯ തന്‍റെ മു൯ ഭാര്യയെയും രണ്ട് മക്കളേയും വാഹനത്തിൽ കൊണ്ടുവരികയായിരുന്നു. തുടര്‍ന്ന്  പാലത്തിനു മുകളിൽ നിന്ന് വാഹനം ഓടിച്ച് താഴേക്ക് തള്ളിയിട്ട്  ഇയാള്‍ കൃത്യം നിര്‍വഹിച്ചു.  വാഹനം വെള്ളത്തിലേക്ക് വീഴ്ത്തിയ ശേഷം ഇയാള്‍ നീന്തി രക്ഷപ്പെട്ടു. നീന്തല്‍ വശമില്ലാതിരുന്ന ഇയാളുടെ ഭാര്യയെ  അടുത്തുള്ള മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. എന്നാല്‍, കുട്ടികള്‍  രണ്ടുപേരും  കാർ സീറ്റിന്‍റെ  നടുവിൽ കുടുങ്ങിക്കിടന്നതിനാൽ  രക്ഷപെടുത്താനായില്ല.


Also read: സംസാര ശേഷി ഇല്ലാത്ത രണ്ട് വയസുകാരിയെ മാതാപിതാക്കൾ കിണറ്റിലെറിഞ്ഞു കൊന്നു


സംഭവം അപകടമാണെന്ന് തെളിയിക്കാന്‍  പ്രതി  ആവത് ശ്രമിച്ചെങ്കിലും പിടിക്കപ്പെടുകയായിരുന്നു.  


അമേരിക്കയില്‍ ഇതാദ്യമായാണ് ഇത്രയും നീണ്ട കാലാവധിയുള്ള ജയില്‍ ശിക്ഷ വിധിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.