പത്തനംതിട്ട: ക്ഷേത്ര ഉത്സവത്തിൻറെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ വിപ്ലവഗാനം പാടണമെന്നാവശ്യപ്പെട്ട് സംഘർഷം. പത്തനംതിട്ട വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തിനിടെയായിരുന്നു സംഭവം. ആർ.എസ്.എസ്. രണഗീതമായ നമസ്കരിപ്പൂ എന്ന ഗാനം പാടിയതിന് പിന്നാലെ, ബലികുടീരങ്ങളെ എന്ന ഗാനം പാടണമെന്ന് സി.പി.എം. പ്രവർത്തകർ ആവശ്യപ്പെടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തുടർന്നാണ് അക്രമത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.ഇന്നലെ രാത്രിയാണ് സംഭവം. വള്ളംകുളം നന്നൂർ ദേവീക്ഷേത്രിൽ  ഉത്സവത്തിൻറെ ഭാഗമായി നടന്ന ഗാനമേളയിൽ രണ്ട് പാട്ടുകൾ അവശേഷിക്കെ ആയിരുന്നു ആർ.എസ്.എസിന്റെ രണഗീതമായി അറിയിപ്പെടുന്ന 'നമസ്കരിപ്പൂ ഭാരതമങ്ങേ' എന്ന പാട്ട് പാടിയത്.


ALSO READ: Crime News: ഉറക്കത്തിൽനിന്നും എഴുന്നേൽപിക്കാൻ വൈകി; മകൻ അച്ഛനെ ആക്രമിച്ച് കൊലപ്പെടുത്തി


പാടി തീർന്ന ഉടൻ തന്നെ സംഘടിച്ചെത്തിയ സി.പി.എം. പ്രവർത്തകർ അടുത്ത പാട്ട് നിർബന്ധമായും 'ബലികുടീരങ്ങളെ' എന്ന വിപ്ലവഗാനം ആയിരിക്കണമെന്ന് നിർദേശിച്ചു. തുടർന്ന് സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ പരിപാടി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് കർട്ടൻ താഴ്ത്തുകയായിരുന്നു. 


ഇതോടെ പ്രകോപിതരായ സി.പി.എം. പ്രവർത്തകർ കർട്ടൻ വലിച്ചു കീറി. പൊലീസ് നോക്കിനിൽക്കെയാണ് കർട്ടൻ വലിച്ചു കീറിയത്. തുടർന്ന് പ്രവർത്തകർ വേദിക്ക് മുൻപിൽ വെല്ലുവിളി നടത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടെ സിപിഎം പ്രവർത്തകർ അസഭ്യം പറഞ്ഞു. 


ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽനിന്നും എത്തിയ എസ്ഐ ഉൾപ്പടെ പത്തോളം വരുന്ന പൊലീസുകാർ കാഴ്ചക്കാരായി നിന്നവെന്നും ആക്ഷേപമുണ്ട്. അതേസമയം ക്ഷേത്ര കമ്മിറ്റിയുടെ പരാതിയിൽ പൊലീസ് നടപടിയെടുക്കാത്തതിൽ ഭക്തർക്കിടയിൽ അമർഷമുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.