മുംബൈ: കര്‍ഷക സമരത്തിന്റെ (Farmers protest) പശ്ചാത്തലത്തില്‍ സിഖ് (Sikh) മതവിഭാഗക്കാര്‍ക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ബോളിവുഡ് (Bollywood) താരം കങ്കണ റണാവത്തിനെതിരെ (Kangana Ranaut) പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് സിഖ് ഗുരുദ്വാര കമ്മറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കങ്കണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.  സബര്‍ബന്‍ഘര്‍ പൊലീസ് സ്‌റ്റേഷനിലാണ് കങ്കണയുടെ പേരില്‍ എഫ്.ഐ.ആര്‍ (FIR) രജിസ്റ്റർ ചെയ്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റോറിയാണ് കേസിന് ആസ്പദം. ''ഖലിസ്താനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് ' എന്നായിരുന്നു കങ്കണയുടെ പരാമർശം.


Also Read: Kangana Ranaut | 'ഇന്ദിര ഗാന്ധി കൊതുകിനെ ചതയ്ക്കുന്നത് പോലെ ഖലിസ്ഥിനകളെ ചതച്ചു' ; കങ്കണ റണൗട്ടിനെതിരെ പൊലീസ് പരാതിയുമായി ഡൽഹിയലെ സിഖ് സമൂഹം


പോസ്റ്റ് സിഖ് സമൂഹത്തെ മനപ്പൂര്‍വം അവഹേളിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സിഖ് ഗുരുദ്വാര കമ്മറ്റിക്ക് വേണ്ടി പരാതി നല്‍കിയ അമര്‍ജീത്ത് സിങ് സിദ്ദു പറഞ്ഞു. വിഷയത്തില്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സിഖ് ഗുരുദ്വാര കമ്മറ്റി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ കണ്ടു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 


Also Read: മുംബൈയെക്കുറിച്ചുള്ള കങ്കണയുടെ പരാമര്‍ശത്തെ BJP അനുകൂലിക്കുന്നില്ല, എങ്കിലും..... 


കര്‍ഷക സംഘടനകള്‍ ദീര്‍ഘകാലമായി നടത്തിവന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം. 


ഇന്ദിര ​ഗാന്ധി (Indira Gandhi) ചിത്രം പോസ്റ്റു ചെയ്തുകൊണ്ട് മറ്റൊരു വിവാദ പരാമര്‍ശവും അവര്‍ തൊട്ടുപിന്നാലെ നടത്തി. ഖാലിസ്ഥാന്‍ (Khalistan) വാദം വീണ്ടും തലപൊക്കുന്ന പശ്ചാത്തലത്തില്‍ ഇന്ദിരയുടെ കഥയ്ക്ക് പ്രാധാന്യം ഏറുകയാണ്. അടിയന്തരാവസ്ഥ (Emergency) ഉടന്‍ വരുമെന്നും അവര്‍ പറഞ്ഞു. കങ്കണ (Kangana) അഭിനയിക്കുന്ന എമര്‍ജന്‍സി എന്ന സിനിമയെ ഉദ്ദേശിച്ചാവാം പരാമര്‍ശമെന്ന് വിലയിരുത്തപ്പെടുന്നു.