ആറ്റിങ്ങൽ: തിരുവനന്തപുരം ആറ്റിങ്ങലിൽ വൻ മയക്കുമരുന്ന് വേട്ട.  ചിറയിൻകീഴ്, കടയ്ക്കാവൂർ,  കല്ലമ്പലം ഭാഗങ്ങളിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് വില്പനയ്ക്കായി കൊണ്ടു വന്ന മയക്കുമരുന്നാണ് പിടിയിലായത്. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന 90 ഗ്രാം എംഡിഎംഎയും ഡൽഹി രജിസ്ട്രേഷനിലുള്ള കാറുമായി 5 പ്രതികളെയാണ് അറസ്റ്റു ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: ആളൂരിൽ പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റിൽ


വാമനപുരം ആനാകൂടി തമ്പുരാട്ടിക്കാവ് ഉത്രാടം വീട്ടിൽ സൂര്യ എന്ന് വിളിക്കുന്ന ജിതിൻ, മണനാക്ക് കായൽവാരം വയലിൽ പുത്തൻവീട്ടിൽ ലിജിൻ, മണനാക്ക് പെരുംകുളം സാബു നിവാസിൽ സാബു, മണനാക്ക് പെരുംകുളം സിയാദ് മൻസിലിൽ റിയാസ്, മണനാക്ക് പെരുംകുളം ഷാജി മൻസിലിൽ ഷിജു എന്നിവരെ ആറ്റിങ്ങലിൽ വച്ചാണ് ആറ്റിങ്ങൽ പോലീസും ഷാഡോ /ഡാൻസാഫ് ടീമും സംഘവും ചേർന്ന് പിടികൂടിയത്.


Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റം വരുന്ന 2 മാസം ഈ 3 രാശിക്കാർക്ക് ലഭിക്കും അപാര സമ്പത്തും പ്രശസ്തിയും!


ബാംഗ്ലൂർ നിന്നും വൻതോതിൽ എംഡിഎംഎ കടത്തുന്നതായി തിരുവനന്തപുരം റൂറൽ പോലീസ് മേധാവി ശിൽപ ദേവയ്യ ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി രാസിത്, ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്ഐ ഷാനവാസ്‌, ബിജിരാജ് എസ്. സി. പി. ഒ അനിൽകുമാർ ഷാഡോ /ഡാൻസാഫ് എസ്ഐ മാരായ ഫിറോസ്ഖാൻ, ബിജു ഹക്ക്, എഎസ്ഐ ബിജുകുമാർ,  ദിലീപ് എസ്. സി. പി. ഒ അനൂപ്, വിനീഷ്, ഗോപകുമാർ, സുനിൽരാജ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


Also Read: Suraj Venjaramoodu: സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാർ ബൈക്കിലിടിച്ച് അപകടം; ഒരാൾക്ക് പരുക്ക്


ഇതിനിടയിൽ ലേഡീസ് ഹോസ്റ്റലില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാക്കളും ഒത്താശ നടത്തിയ ഹോസ്റ്റല്‍ നടത്തിപ്പുകാരിയും അറസ്റ്റില്‍. റാന്നി സ്വദേശി ആദര്‍ശ്, ആലപ്പുഴ വള്ളിക്കുന്നം കലവറശ്ശേരി വീട്ടില്‍ താജുദ്ദീന്റെ മകള്‍ സുല്‍ത്താന), പത്തനംതിട്ട വടശ്ശേരിക്കര മേപ്പുറത്ത് വീട്ടില്‍ സാലിയുടെ മകന്‍ സ്റ്റെഫിന്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് പത്തനംതിട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തത്.  


Also Read: Viral Video: പാമ്പിന്റെ തലയിൽ നിന്നും നാഗമണി ഊരിയെടുക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


അറസ്റ്റിലായ ഇവര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന വിവരവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പഠനസംബന്ധമായി കൊച്ചിയില്‍ എത്തി ഹോസ്റ്റലുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ നടത്തിപ്പുകാര്‍ ലഹരി മരുന്നു മാഫിയയുടെ ഒത്താശയോടെ ചൂഷണം ചെയ്ത് വരുന്നതായി പോലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.   രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ.സേതുരാമന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എസ്.ശശിധരന്റെ മേല്‍നോട്ടത്തില്‍ കടവന്ത്ര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സിബി ടോമിന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടറായ മിഥുന്‍ മോഹന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, അനീഷ്, അനില്‍കുമാര്‍, പ്രവീണ്‍, സിനി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.