കണ്ണൂർ: ഒരു കുടുംബത്തിലെ അഞ്ചു പേർ കൂട്ട ആത്മഹത്യ ചെയ്തു. ഈ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉണർന്നത്. ചെറുപുഴ സ്വദേശികളായ ഷാജി, ഭാര്യ ശ്രീജ, ശ്രീജയുടെ മൂന്ന് മക്കളായ സൂരജ് (10), സുരഭി (8), സുജിൻ (12) എന്നിവരെയാണ് ബുധനാഴ്ച രാവിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഷാജി വിവാ​ഹിതനാണ്. അയാൾക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ 16ന് ശ്രീജയെ ഷാജി വിവാഹം കഴിച്ചതായി പറയുന്നു. ശേഷം ഇരുവരും ഒന്നിച്ചാണ് താമസം. ഒപ്പം ശ്രീജയുടെ ആദ്യ വിവാഹത്തിലെ മൂന്നു മക്കളും ഇവർക്കൊപ്പമായിരുന്നു കഴിഞ്ഞത്. വിവാഹ ശേഷം ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്ക് ഉണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വിവാഹിതനായ ഷാജിയെ ശ്രീജ


ALSO READ: മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തു


പുനർ വിവാഹം ചെയ്ത് ദിവസങ്ങൾക്കകം തന്നെ ആത്മഹത്യ ചെയ്യുന്ന തരത്തിലേക്ക് ഇവർക്കിടയിൽ ഉണ്ടായത് എന്താണെന്ന് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.രാവിലെ വീട് തുറക്കാത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്‌തെന്നാണ് പോലീസ് കരുതുന്നത്.


സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേ സമയം സംഭവസ്ഥലത്ത് നിന്നും പോലീസ് ആ‌ത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ചെറുപുഴ പൊലിസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറി യിൽ പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.