Kannur: മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തു

Five persons found dead: ശ്രീജയെയും ഭർത്താവിനെയും ഫാനിലും മക്കളെ സ്റ്റെയർകെയ്സിലും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

Written by - Zee Malayalam News Desk | Last Updated : May 24, 2023, 09:23 AM IST
  • മരിച്ച മൂന്ന് കുട്ടികളും ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ്
  • ഷാജിക്ക് വേറെ ഭാര്യയും ആ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്
Kannur: മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭർത്താവും ആത്മഹത്യ ചെയ്തു

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പാടിയോട്ട് ചാൽവാച്ചാലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ വെമ്പിരിഞ്ഞൻ, ഇവരുടെ രണ്ടാം ഭർത്താവ് ഷാജി, ആദ്യ ഭർത്താവിലുണ്ടായ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. ശ്രീജയെയും ഭർത്താവിനെയും ഫാനിലും മക്കളെ സ്റ്റെയർകെയ്സിലും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം.

കുട്ടികളായ സൂരജ് (12), സുജിൻ (10), സുരഭി (എട്ട്) എന്നിവരെയാണ് സ്റ്റെയർകെയ്സിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാജിയും ശ്രീജയും ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് വിവാഹിതരായത്. കുട്ടികളെ സ്റ്റെയര്‍കെയ്സിൽ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. മരിച്ച മൂന്ന് കുട്ടികളും ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ്. ഷാജിക്ക് വേറെ ഭാര്യയും ആ ബന്ധത്തിൽ രണ്ട് കുട്ടികളുമുണ്ട്.

കായംകുളത്ത് സുരക്ഷ ജിവനക്കാരൻ കുത്തേറ്റു മരിച്ചു

കായംകുളം: കായംകുളത്ത് സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം സുരക്ഷാ ജീവനക്കാരൻ കുത്തേറ്റു മരിച്ചു. കായംകുളം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരൻ കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ (68) ആണ് കുത്തേറ്റ് മരിച്ചത്. ബാറിലെത്തിയ ഐക്യ ജങ്ഷൻ സ്വദേശി ഷാജഹാനാണ് പ്രകോപനമില്ലാതെ പ്രകാശിനെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.

കഴുത്തിന് കുത്തേറ്റ പ്രകാശിനെ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. ഫോറൻസിക് വിദഗ്‌ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കായംകുളം ഡിവൈഎസ്പി ജയദേവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News