ബെംഗളൂരു: ഹംപി എക്‌സ്പ്രസില്‍ യുകെ സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയില്‍വേ കരാര്‍ ജീവനക്കാരൻ അറസ്റ്റിൽ. 
ബാഗല്‍കോട്ട് സ്വദേശി ബസവരാജിനെയാണ്  പോലീസ് അറസ്റ്റ്‌ ചെയ്തത്.  സംഭവത്തെ തുടര്‍ന്ന് റെയില്‍വേ ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. സംഭവം നടന്നത് കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: PM Modi Kerala Visit: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ


ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരന്‍ ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്ക് തീവണ്ടിയില്‍ കിടക്കകളുടെ ചുമതലയാണ് ഉണ്ടായിരുന്നത്.  തുടർന്ന് ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.  ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയ മുപ്പതുകാരിയായ യുവതി കേരളം, തമിഴ്നാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഹംപി സന്ദര്‍ശനത്തിനെത്തിയത്.


Also Read: Saturn Venus Conjunction: മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ശനി ശുക്ര സംയോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ!


അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മരത്തിലിടിച്ച് 15 ഓളം പേർക്ക് പരിക്ക്!


മലപ്പുറം വളാഞ്ചേരി വട്ടപ്പാറയിൽ അയ്യപ്പ ഭക്തന്മാർ സഞ്ചരിച്ചിരുന്ന ബസ് മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്.  ഇന്നു രാവിലെ 6:45 ഓടെയായിരുന്നു അപകടം നടന്നത്. ശബരിമലയിൽ നിന്ന് താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്.  അപകടത്തിൽ 15 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വളാഞ്ചേരി നടക്കാവിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  


Also Read: FIFA Best Awards 2024: ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക്


മൊത്തം 22 പേരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ശബരിമലയിൽ നിന്നും തലശ്ശേരിയിലേക്ക് അയ്യപ്പഭക്തരുമായി പോവുകയായിരുന്ന ബസ് വട്ടപ്പാറ വളവിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് മരത്തിലടിച്ചു നിൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ബസന്റെ മുൻഭാഗം ഭാഗികമായി തകർന്നിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത് നാട്ടുകാരാണ്. വൻ അപകടമാണ് ഒഴിവായതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.