Shukra Shani Yuti 2024: എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറുകയും അതിലൂടെ ചില സംയോഗങ്ങൾ ഉണ്ടാകുകയും ചെയ്യാറുണ്ട്. ഈ ഗ്രഹങ്ങള്‍ തമ്മിലുള്ള സംയോജനത്തിന്റെ രൂപീകരണം ഭൂമിയിലെ എല്ലാ മനുഷ്യരെയും ബാധിക്കും.
Lucky Zodiacs: ജ്യോതിഷ പ്രകാരം നീതിയും കര്‍മ്മഫലവും നല്കുന്ന ശനി ഇപ്പോള്‍ കുംഭ രാശിയിലാണ്. 2024 മാര്‍ച്ചില്‍ ശുക്രനും കുംഭ രാശിയിലേക്ക് കടക്കും. ഇതിലൂടെ മാര്‍ച്ചില്‍ ശുക്രനും ശനിയും കുംഭത്തില്‍ സംയോഗിക്കും.
ജ്യോതിഷ പ്രകാരം നീതിയും കര്‍മ്മഫലവും നല്കുന്ന ശനി ഇപ്പോള്‍ കുംഭ രാശിയിലാണ്. 2024 മാര്‍ച്ചില്‍ ശുക്രനും കുംഭ രാശിയിലേക്ക് കടക്കും. ഇതിലൂടെ മാര്‍ച്ചില്‍ ശുക്രനും ശനിയും കുംഭത്തില്‍ സംയോഗിക്കും. ജ്യോതിഷ പ്രകാരം 30 വര്‍ഷത്തിന് ശേഷമാണ് ശുക്രന്റെയും ശനിയുടെയും ഇത്തരമൊരു സംയോഗം നടക്കുന്നത്.
ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരലിന്റെ ഫലം 12 രാശികളിലും ദൃശ്യമാകും. ശനി, ശുക്രന് എന്നീ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോള്‍ 3 രാശികള്‍ക്ക് പ്രത്യേക ഗുണങ്ങള്‍ ലഭിക്കും. ഇവരുടെ ഭാഗ്യം ഈ സമയം തിളങ്ങും. ഇവര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടവും ജീവിതത്തില്‍ പുരോഗതിയും ഉണ്ടായേക്കാം. ശനി ശുക്ര സംയോഗത്താല്‍ ഭാഗ്യനേട്ടങ്ങള്‍ ലഭിക്കുന്ന ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
മിഥുനം (Gemini): ജ്യോതിഷ പ്രകാരം ശനിയും ശുക്രനും പരസ്പരം കൂടിച്ചേരുമ്പോള്‍ അത് മിഥുന രാശിക്കാര്‍ക്ക് ഗുണം ചെയ്യും. മിഥുന രാശിയിലെ ഒന്‍പതാം ഭാവത്തില്‍ ശനിയുടെയും ശുക്രന്റെയും സംയോഗം രൂപപ്പെടാന്‍ പോകുകയാണ്. ഈ കാലയളവില്‍ നിങ്ങള്‍ വിചാരിക്കുന്ന എല്ലാ പദ്ധതികളിലും നിങ്ങള്‍ വിജയിക്കും. കരിയറുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. പെട്ടെന്ന് പണം നേടാന്‍ അവസരങ്ങളുണ്ടാകും. രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാന്‍ അവസരം ലഭിക്കും.
കുംഭം (Aquarius): കുംഭ രാശിക്കാര്‍ക്ക് ശനിയുടെയും ശുക്രന്റെയും സംയോജനം അനുകൂലമായിരിക്കും. കുംഭം രാശിക്കാരുടെ ജാതകത്തില്‍ ലഗ്നഭാവത്തില്‍ ശനിയുടെയും ശുക്രന്റെയും സംയോഗം ഉണ്ടാകും. അതിലൂടെ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. അറിവ് വര്‍ദ്ധിക്കും. തികഞ്ഞ ആത്മവിശ്വാസം ഉണ്ടാകും. കുംഭം രാശിയുള്ളവരുടെ ജാതകത്തില്‍ ശനി ശശ മഹാപുരുഷ രാജയോഗം രൂപീകരിക്കും. നിങ്ങള്‍ക്ക് ഈ സമയം സ്വത്ത്, വാഹനം, പുതിയ വീട് തുടങ്ങിയ ഭൗതിക സൗകര്യങ്ങള്‍ ലഭിച്ചേക്കാം. അവിവാഹിതരായവര്‍ക്ക് ഒരു നല്ല ബന്ധത്തിനുള്ള വഴി തുറന്നേക്കാം.
തുലാം (Libra): ജ്യോതിഷ പ്രകാരം തുലാം രാശിക്കാര്‍ക്ക് ശുക്രന്റെയും ശനിയുടെയും കൂടിച്ചേരല്‍ വളരെ അനുകൂലമായിരിക്കും. കാരണം തുലാം രാശിയുടെ അഞ്ചാം ഭാവത്തില്‍ ശുക്രന്റെയും ശനിയുടെയും സംയോഗം രൂപപ്പെടും. ഇതിലൂടെ സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം ഉറപ്പിക്കുകയോ ചെയ്തേക്കാം. വിദ്യാര്‍ത്ഥികള്‍ക്കും നല്ല വാര്‍ത്തകള്‍ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)