മുൻ കേന്ദ്ര മന്ത്രി കുമരമംഗലത്തിന്റെ ഭാര്യ കൊല്ലപ്പെട്ട നിലയിൽ
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി പരേതനായ പി ആര്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.
ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായി പരേതനായ പി ആര്‍ കുമാരമംഗലത്തിന്റെ ഭാര്യ കിറ്റി കുമാരമംഗലത്തെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.
ഡല്‍ഹിയിലെ (Delhi) വസന്തവിഹാറിലെ അവരുടെ വീട്ടിലാണ് കിറ്റിയെ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ കുമരമംഗലം ആദ്യം കോണ്‍ഗ്രസിലായിരുന്നുവെങ്കിലും പിന്നീട് ബിജെപിയിലേക്ക് മാറുകയായിരുന്നു.
Also Read: Dilip Kumar: ബോളിവുഡ് ഇതിഹാസ താരം ദിലീപ് കുമാർ അന്തരിച്ചു
കവർച്ച ലക്ഷ്യമിട്ട് എത്തിയ സംഘം കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടു പേര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
പൊലീസ് പറയുന്നത് ഇന്നലെ രാത്രി 9 മണിയോടെ കൊലപാതകികൾ വീട്ടിനകത്ത് കയറിയെന്നാണ്. ആദ്യം വീട്ടിൽ സ്ഥിരം വരുന്ന ഒരു അലക്കുകാരനാണ് എത്തിയത്.
Also Read: Kalluvathukkal Case : രേഷ്മയുടെ റിമാൻഡ് കാലാവധി ഇന്ന് തീരും, കേസ് മുഴുവിപ്പിക്കനാകാതെ പൊലീസ്
അയാൾ ബെല്ലടിച്ചപ്പോൾ വീട്ടുജോലിക്കാരി വാതിൽ തുറന്നുകൊടുക്കുകയും വീടിന് അകത്തു കയറിയ ഇയാൾ ആദ്യം വീട്ടുകാരിയെ കെട്ടിയിടുകയും ശേഷം സംഘത്തിലെ മറ്റ് രണ്ടുപേരും കൂടി എത്തി കിറ്റിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇവർ തിരികെ പോയശേഷം എങ്ങനെയോ കെട്ടഴിച്ച ജോലിക്കാരിയാണ് രാത്രി പതിനൊന്നു മണിയോടെ പൊലീസിനെ വിവരമറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ജോലിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വസന്തവിഹാറിലെ അലക്കുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാൾ കൂടെയുണ്ടായിരുന്ന രണ്ടുപേരെ കുറിച്ച് പൊലീസിനോട് വിവരം നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...