കൊല്‍ക്കത്ത: മൊബൈല്‍ ഗെയിമിന്റെ പാസ്‌വേർഡ് ഷെയര്‍ ചെയ്യാത്തതിന്റെ പേരിൽ വന്ന തർക്കത്തിൽ 18 കാരനെ 4 സുഹൃത്തുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി.  സംഭവം നടന്നത് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലാണ്. കൊലപാതക ശേഷം പ്രതികൾ മൃതദേഹം കത്തിച്ച് കാട്ടില്‍ തള്ളുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വിഴിഞ്ഞത്ത് ഡീസൽ മോഷണ സംഘം പിടിയിൽ; നാലുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു


സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ പിടികൂടി.  മരിച്ചത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ പപ്പായി ദാസ് ആയിരുന്നു.  ജനുവരി എട്ടിന് വൈകുന്നേരം പുറത്തുപോയ ദാസിനെ കാണാതായതിനെ തുടർന്ന് മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് ജനുവരി 15 ന് കാട്ടില്‍ നിന്ന് കത്തിക്കരിഞ്ഞ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫറാക്കയിലെ ഫീഡര്‍ കനാലില്‍ നിശീന്ദ്ര ഘട്ടിന് സമീപമായിരുന്നു മൃതദേഹം കണ്ടെത്തിയത്.


Also Read: Budha Shani Yuti: 30 വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ബുധ-ശനി സംഗമം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!


പിന്നീട് നടത്തിയ അന്വേഷണത്തിൽ മരിച്ചയാള്‍ ദാസാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ അന്വേഷണത്തിലാണ് കൊലപാതക ദുരൂഹതയുടെ ചുരുളഴിയുന്നത്. ദാസും നാല് സുഹൃത്തുക്കളും ഫറാക്ക ബാരേജിന്റെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാറുണ്ടായിരുന്നു. ജനുവരി എട്ടിനും ഇവര്‍ ഇതുപോലെ ഓണ്‍ലൈന്‍ ഗെയിം കളിച്ചിരുന്നു. എന്നാല്‍ ദാസ് തന്റെ ഓണ്‍ലൈന്‍ മൊബൈല്‍ ഗെയിമിന്റെ പാസ്‌വേർഡ് പങ്കിടാന്‍ വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


Also Read: Weight Loss: വെറും 10 ദിവസം കൊണ്ട് ചാടിയ വയർ ഒതുക്കാം ഈ മാജിക് ട്രിങ്കിലൂടെ, അറിയാം


ദാസിനെ നാല് പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റി മൃതദേഹം കത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഭാഗികമായി കത്തിക്കരിഞ്ഞ മൃതദേഹം ഫറാക്ക ഫീഡറിലെ നിശീന്ദ്ര ഘട്ടിലേക്ക് തള്ളിയ ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മാത്രമല്ല മരിച്ച ദാസ് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായിരുന്നെന്നും ഈ വര്‍ഷത്തെ പ്രീ-ബോര്‍ഡ് പരീക്ഷ പോലും എഴുതിയില്ലെന്നും പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.