കോട്ടയം: വൈദീകർ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ടെങ്കിലും ഒരു ബിഷപ്പ് പ്രതിയാവുന്ന കേസ് രാജ്യത്ത്  ഇതാദ്യമായെന്നാണ് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ ദേശിയ മാധ്യമങ്ങളടക്കം ഉറ്റു നോക്കിയ വിധിയായിരുന്നു ഫ്രാങ്കോ മുളക്കലിൻറേത്. ഒറ്റ വരിയിൽ പറഞ്ഞ് അവസാനിപ്പിച്ച വിധി പ്രസ്താവത്തിൽ ബിഷപ്പിനെ കുറ്റ വിമുക്തനാക്കുന്നതായി ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജ്  ജി.ഗോപകുമാർ പ്രസ്താവിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

തെളിവുകളുടെ കുറവോ?
 
കേസിൽ ബിഷപ്പിനെ കുറ്റ വിമുക്തനാക്കിയ വിധി പ്രസ്തവനയൂടെ പൂർണ്ണ രൂപം ഇതുവരെയും കിട്ടിയിട്ടില്ല. ശക്തമായ സാക്ഷി മൊഴികളും തെളിവുകളും കേസിൽ സമർപ്പിച്ചതാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.


ALSO READ: Nun Rape Case | കന്യാസ്ത്രീ ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റ വിമുക്തൻ


 

 

എന്നാൽ കേസിൽ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്ന തെളിവുകൾ പലതും കോടതിയിലെത്തിയില്ലെന്ന് പ്രതിഭാഗം വക്കീൽ മാധ്യമങ്ങളോട് പ്രതികരിച്ചു. വിസതരിച്ച സാക്ഷികളിൽ 39 പേരും പ്രൊസിക്യൂഷന് അനുകൂലമായിരുന്നു. ആറ് സാക്ഷികളെ ഇതിനിടയിൽ പ്രതിഭാഗത്ത് നിന്നും വിസ്തരിച്ചിട്ടുണ്ട്.


2014 മുതൽ 2016 വരെ നടന്ന കുറ്റ കൃത്യം റിപ്പോർട്ട് ചെയ്തത് വൈകി പോയതാണ് കേസിലെ വിധിയുടെ കാരണങ്ങളിൽ ഒന്ന് എന്ന് ചില റിപ്പോർട്ടുകളുണ്ട്.


ബലാത്സംഗത്തിന് ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി) 375 പ്രകാരം കുറഞ്ഞത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതടക്കം ഏഴു ശക്തമായ വകുപ്പുകളായിരുന്നു ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. എന്നാൽ ഇ വകുപ്പുകൾ ഒന്നും നിലനിൽക്കില്ലെന്ന് ജഡ്ജ് വ്യക്തമാക്കി.


ALSO READ: Nun Rape Case | രണ്ട് തവണയും ഫ്രാങ്കോ മുളക്കലിന് ജാമ്യം 105 ദിവസ വിചാരണ, ബലാത്സംഗ കേസിലെ നാൾ വഴികൾ


മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനനെയും കേസിനെ ഭാഗമായി കോടതിയിൽ വിസ്തരിച്ചിരുന്നു. വിധിക്ക് തൊട്ട് പുറകെ വന്ന ജലന്ധർ രൂപതയുടെ  പത്രക്കുറിപ്പിൽ എല്ലാവർക്കും നന്ദി അറിയിച്ചിരുന്നു.


അപ്പീൽ പോകാൻ


കേസിൽ അപ്പീൽ പോകുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിച്ചിരുന്ന കോട്ടയം മുൻ എസ.പി എസ്. ഹരിശങ്കർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ആഭ്യന്തര വകുപ്പാണ്. ഇതെങ്ങനെ ആവുമെന്നതാണ് ഇനി കാണേണ്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.