കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കി കോടതി വിധി.കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രസ്താവിച്ചത്. അപ്രതീക്ഷിതമായ വിധിയായാണ് പ്രോസീക്യൂഷൻ അടക്കം വിലയിരുത്തുന്നത്.
പ്രതിക്കെതിരായ കുറ്റങ്ങൾ നിലനിൽക്കില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കേസിൽ വിധി വന്നപ്പോൾ വികാര പരമായ രംഗങ്ങൾക്കാണ് കോടതി സാക്ഷ്യം വഹിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് കേസിൽ വിനയായതെന്നാണ് സൂചന. കേസിൽ ദൈവത്തിന് സ്തുതിയെന്നാണ് വിധി പ്രസ്താവം കേട്ട് ബിഷപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വിധി പ്രസ്താവിച്ച് തൊട്ട് പിന്നാലെ അദ്ദേഹം കോടതിയിൽ നിന്നും പോയി.
വിധി വന്നതിന് പിന്നാലെ കോടതി വളപ്പിലെത്തിയ വിശ്വാസികളടക്കം മധുരം വിതരണം ചെയ്താണ് വിധിയെ സ്വാഗതം ചെയ്തത്. അതേസമയം സർക്കാരുമായി ആലോചിച്ച് കേസിൽ അപ്പീൽ പോകും എന്ന് പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. കേസിൽ തെളിവുകളെ പറ്റി കോടതി പരാമർശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നീതി ന്യായ വ്യവസ്ഥയിലെ അത്ഭുത വിധിയെന്നാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും കോട്ടയം മുൻ എസ്.പിയുമായി എസ്.ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ അപ്പീലിന് പോകുമെന്നും എസ്.പി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...