കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണ്ണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി.
സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീല്‍ എന്നിവര്‍ പിടിയിലായി.സ്വർണ്ണം മലപ്പുറത്തേക്ക് കാറിൽ കടത്തുന്നതിനിടയിലാണ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നൈറ്റ്  പട്രോളിംഗിനിടയിലെ വാഹന പരിശോധനയിലാണ്  മലപ്പുറം വള്ളുമ്പറം സ്വദേശി  നിഷാജ്  പിടിയിലാകുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടി ഷർട്ടിലും കാറിൻറെ കാറിൻറെ ഗിയർ ബോക്സിലും
ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്.


Also Read: Kerala Police: വെട്ടേറ്റ് വിരലുകളിൽ മുറിവേറ്റു; പരിക്ക് വകവയ്ക്കാതെ മല്പിടുത്തതിലൂടെ പ്രതിയെ കീഴടക്കി എസ്ഐ


ധരിച്ചിരുന്ന ട്രൗസറിലും, ടി ഷർട്ടിലും ഉള്ള  ലയറുകൾക്ക് ഇടയിൽ സ്വർണ്ണതരികള്‍ പശ  തേച്ച് ഒട്ടിച്ച വസ്ത്രം ധരിച്ചാണ്  നിഷാജ് എയർപോർട്ട് വഴി സ്വർണ്ണം കടത്തിയത്. ടി ഷർട്ടിന്റേയും ട്രൗസറിന്‍റേയും അസാധരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത് . തുടർന്നു ഇയാളെ ചോദ്യം ചെയ്തതപ്പോഴാണ് ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണമെത്തിച്ച തൃശ്ശൂര്‍  അഴീക്കോട് സ്വദേശി  സബീലിനെ കുറിച്ച് വിവരം ലഭിക്കുന്നത്.


ALSO READ: Kabul Blasts: കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു
 
സബീല്‍  കുടുംബത്തോട് ഒപ്പം കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്സ്യൂളുകളുടെ രൂപത്തിലുള്ള സ്വര്‍ണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സഹീല്‍ സ്വര്‍ണ്ണം കടത്തിയത്. കൊടുങ്ങല്ലൂര്‍  എസ്എച്ച്ഒ  ബ്രിജുകമാർ, ബിനു ആൻ്റണി എന്നിവർ അടങ്ങുന്ന നൈറ്റ് പെട്രോളിങ്ങ് സംഘമാണ് പ്രതികളെ  ഇരുവരേയും പിടികൂടിയത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.