കോട്ടയം: ലഹരി പാ‍ർട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ ​ഗുണ്ടാത്തലവൻ ഓം പ്രകാശിന്റെ കൂട്ടാളിയായ പുത്തൻപാലം രാജേഷ് പിടിയിലായതായി റിപ്പോർട്ട്. കോട്ടയം കോതനല്ലൂരിൽ നിന്നുമാണ് രാജേഷിനെ പോലീസ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് മഴ ഇന്നും തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്ട്!


പീഡനക്കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് അറസ്റ്റിലാകുന്നത്.  കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും കടുത്തുരുത്തി പോലീസ് സംഘവും ചേർന്നാണ് രാജേഷിനെ വലയിലാക്കിയത്. കൊച്ചിയിലെ ലഹരി പാർട്ടിയിൽ രാജേഷിന് ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.


Also Read: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, കർക്കടക രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം!


ഇതിനിടയിൽ ലഹരി കേസിൽ നടൻ ശ്രീനാഥ് ഭാസിയേയും നടി പ്രയാഗ മാർട്ടിനേയും അന്വേഷണ സംഘം ചോദ്യം ചെയ്തു.  മരട് പോലീസ് സ്‌റ്റേഷനിലാണ് ശ്രീനാഥ് ഭാസി ചോദ്യം ചെയ്യലിന് ഹാജരായത്. താൻ കൊച്ചിയിലെ ഹോട്ടലിൽ പോയത് സുഹൃത്തുക്കളെ കാണാൻ വേണ്ടിയാണെന്ന് പ്രയാ​ഗ മാർട്ടിനും പറഞ്ഞു. ഓം പ്രകാശുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പ്രയാ​ഗ വ്യക്തമാക്കിയത്.


ഹോട്ടലിൽ തന്റെ സുഹൃത്തുക്കളുണ്ടായിരുന്നു. ഇങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു. പോലീസ് പല ചോദ്യങ്ങളും ചോദിച്ചു. ഓം പ്രകാശിനെ തനിക്ക് അറിയില്ല. വാർത്തകൾ വന്ന ശേഷം ​ഗൂ​ഗിൾ ചെയ്ത് നോക്കിയാണ് ഓം പ്രകാശ് ആരാണെന്ന് മനസ്സിലാക്കിയതെന്നും പ്രയാഗ മാർട്ടിൻ പറഞ്ഞു. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്