Crime: വീടിന്‍റെ ടെറസിൽ ബോംബ് നിർമ്മാണം; ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന് ഗുരുതര പരിക്ക്
Crime News: സ്‌ഫോടനത്തിൽ കാര്‍ത്തിക്കിന്‍റെ രണ്ടു കൈകളും അറ്റുപോയി. കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ചെന്നൈ: വീട്ടിലെ ടെറസിൽ നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. സംഭവം നടന്നത് ചെന്നൈയിലെ അമ്പത്തൂരിലായിരുന്നു. സ്ഫോടനത്തില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവും നിരവധി കേസുകളിലെ പ്രതിയുമായ ഒട്ടേരി കാര്‍ത്തിക്കിനാണ് ഗുരുതരമായി പരിക്കേറ്റത്.
Also Read: തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ കയറി വെട്ടിയ പ്രതി പിടിയിൽ
സ്‌ഫോടനത്തിൽ കാര്‍ത്തിക്കിന്‍റെ രണ്ടു കൈകളും അറ്റുപോയി. കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. കൈകൾക്കുണ്ടായ മുറിവ് ഗുരുതരമായിരുന്നു ഇതിനെ തുടർന്ന് കൈകൾ മുറിച്ചുമാറ്റി. നാടന്‍ ബോംബ് നിര്‍മ്മാണത്തില്‍ കുപ്രസിദ്ധനാണ് ഇയാൾ. രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം ഒട്ടേരി കാര്‍ത്തിക് നാടന്‍ ബോംബ് പ്രയോഗിച്ചിട്ടുണ്ട്.
Also Read: Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു!
കൊലപാതക കേസുകളിലും ബോംബ് കേസുകളിലും സ്ഥിരം പ്രതിയാണ് കാര്‍ത്തിക്ക്. ജയിലില്‍ വച്ച് പരിചയപ്പെട്ട വിജയകുമാറുമായി ചേർന്ന് ബോംബ് നിര്‍മ്മാണം നടത്തുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്. ഇയാളുടെ വീടിന്‍റെ ടെറസിലായിരുന്നു ബോംബ് നിര്‍മ്മിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാത്രമല്ല ബോംബ് നിർമ്മിച്ചതിനു പിന്നാലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...