Crime News: തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ കയറി വെട്ടിയ പ്രതി പിടിയിൽ

Murder Attempt In Attingal: പ്രതിയായ ഷിബുവും വെട്ടേറ്റ സുജയും അയല്‍വാസികളും ബന്ധുക്കളുമാണ്. ഇവരുടെ മക്കള്‍ തമ്മിലുള്ള തർക്കം രക്ഷിതാക്കൾ ഏറ്റുപിടിച്ചതാണ് സംഭവത്തിന് കാരണം. 

Written by - Zee Malayalam News Desk | Last Updated : Feb 6, 2023, 08:03 AM IST
  • ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടി
  • അയല്‍വാസിയും ബന്ധുവുമായ ഷിബുവിനെ പോലീസ് പിടികൂടി
  • ആക്രമണത്തിന് പ്രേരിപ്പിച്ചത് കുടുംബ വഴക്കാണെന്ന് പോലീസ്
Crime News: തിരുവനന്തപുരത്ത് സ്ത്രീയെ വീട്ടിൽ കയറി വെട്ടിയ പ്രതി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സ്ത്രീയെ വീട്ടില്‍ കയറി വെട്ടി.  ആറ്റിങ്ങൽ സ്വദേശിയായ സുജയ്ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയും ബന്ധുവുമായ ഷിബുവിനെ പോലീസ് പിടികൂടിയിട്ടുണ്ട്.  പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കുടുംബ വഴക്കാണെന്നാണ് പോലീസ് പറയുന്നത്.

Also Read: Museum Attack Case : മ്യൂസിയത്ത് യുവതിക്ക് നേരെ അതിക്രമം; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു

പ്രതിയായ ഷിബുവും വെട്ടേറ്റ സുജയും അയല്‍വാസികളും ബന്ധുക്കളുമാണ്. ഇവരുടെ മക്കള്‍ തമ്മിലുള്ള തർക്കം രക്ഷിതാക്കൾ ഏറ്റുപിടിച്ചതാണ് സംഭവത്തിന് കാരണം.  വാക്കുതർക്കത്തിനിടയിൽ വീട്ടില്‍ നിന്ന് കത്തിയെടുത്ത് കൊണ്ടുവന്ന് ഷിബു സുജയെ വെട്ടുകയായിരുന്നു. മുഖത്തും കൈയ്യിലും വെട്ടേറ്റ സുജയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിചിരിക്കുകയാണ്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ആറ്റിങ്ങല്‍ പൊലീസ് ഷിബുവിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

Also Read: ക്ലാസ് മുറിയിൽ കുട്ടികൾ ഒപ്പിച്ച തമാശ കണ്ടാൽ ഞെട്ടും..! വീഡിയോ വൈറൽ 

പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പിടിയിൽ

കടയ്ക്കലില്‍ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിന് ശേഷം പോലീസ് പിടിയിൽ. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ സതീഷ്. കോട്ടുക്കല്‍ സ്വദേശിയായ യുവതിയെ 2008 ലാണ് ഇയാൾ  പീഡിപ്പിച്ചത്. 

Also Read: Budhaditya Rajyog: ബുധാദിത്യയോഗത്തിന് ഇനി മണിക്കൂറുകൾ മാത്രം; ഈ രാശിക്കാർക്ക് രാജയോഗം! 

സംഭവത്തിന് പിന്നാലെ സതീഷ്‌ അറസ്റ്റിലായെങ്കിലും ജാമ്യം കിട്ടുകയായിരുന്നു.  ശേഷം പുറത്തിറങ്ങിയ ഇയാള്‍ മുങ്ങുകയായിരുന്നു. ഒളിവിൽ ജീവിക്കുന്നതിനിടെ ഇയാൾ കുടുംബാംഗങ്ങളുമായിട്ടു പോലും ബന്ധം പുലര്‍ത്തിയിരുന്നില്ല.  വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയായ സന്തോഷ് തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍കോട് ഉണ്ടെന്ന വിവരം കടക്കല്‍ പോലീസിന് ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ  പിരപ്പന്‍കോടെത്തിയ പോലീസ് ഇയാളെ കയ്യോടെ പൊക്കുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News