പാലക്കാട്: ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ   70 ലക്ഷത്തിലധികം രൂപ വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസ്  എൻഫോഴ്സ്മെന്റ് & ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി വ്യത്യസ്ത ട്രെയിനുകളിൽ നടത്തിയ പരിശോധനകളിലാണ് ലഹരി പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ധൻബാദ്-ആലപ്പുഴ എക്സ്പ്രസ് ട്രെയിനിന്റെ എസ്-വൺ കോച്ചിലെ ശുചിമുറിയുടെ പ്ലൈവുഡ് സീലിംഗ് ഇളക്കിമാറ്റി പ്ലാസ്റ്റിക് ടിഫിൻ ബോക്സിൽ ഒളിപ്പിച്ച് വച്ച നിലയിലാണ്  600 ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തിയത്. പിടികൂടിയ ഹാഷിഷ് ഓയിലിന് 60 ലക്ഷത്തോളം രൂപ വില വരും.


പരിശോധന കണ്ട് രക്ഷപ്പെടാൻ  ശ്രമിച്ച ഇതേ ട്രെയിനിലെ യാത്രക്കാരനായ ഒഡീഷയിലെ കാണ്ഡമാൽ സ്വദേശിയായ ബൈന പ്രധാൻ (29) എന്ന അന്യ സംസ്ഥാന തൊഴിലാളിയാണ് ഒന്നര ലക്ഷത്തോളം രൂപ വില വരുന്ന 3 കിലോ കഞ്ചാവുമായി അറസ്റ്റിലായത്.


ഇതിനൊപ്പം ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസിൽ നടത്തിയ മറ്റൊരു പരിശോധനയിൽ മുൻവശത്തെ ജനറൽ കമ്പാർട്ടുമെന്റിലെ  സീറ്റിനടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളി ബാഗിൽ നിന്നും ഒൻപത് ലക്ഷത്തിലധികം രൂപ വില വരുന്ന 18¼ കിലോ കഞ്ചാവും ആർപിഎഫ്-എക്സൈസ് സംഘം പിടിച്ചെടുത്തു.


സംഭവങ്ങളിൽ എക്സൈസ് കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. ലഹരി കടത്തുകാരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതായി എക്സൈസ് ആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. പൊതുതിരഞ്ഞെടുപ്പിന്റേയും മദ്ധ്യവേനൽ അവധിയുടേയും പശ്ചാത്തലത്തിൽ ട്രെയിൻ മാർഗ്ഗമുള്ള ലഹരികടത്തിനെതിരെ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് 
അധികൃതർ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.