ഹൈദരാബാദ് : അഞ്ച് കുട്ടികളെ സ്‌കൂളിനുള്ളില്‍ വച്ച്‌ പീഡിപ്പിച്ച കേസില്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെലങ്കാനയിലെ  (Telangana)  ബദ്രാദ്രി കൊതാഗുഡം ജില്ലയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  


അഞ്ച് പേരില്‍ ഒരാള്‍ക്ക് പനി വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികളെയും പ്രതി പീഡിപ്പിച്ച വിവരം പുറത്തുവന്നത് 


ആഗസ്റ്റ് മാസം മുതല്‍ സ്‌കൂളില്‍ പഠനത്തിനായി കൊണ്ടുപോകുകയാണെന്ന് പറഞ്ഞാണ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയിരുന്നത്. 


ഏഴിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികളാണ്  പീഡനത്തിനിരയായത്. കുട്ടികളെ മെഡിക്കല്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അധ്യാപകന്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ അതുപോലെ പ്രവര്‍ത്തിക്കാന്‍ കുട്ടികളോട് ആവശ്യപ്പെട്ടതായും മൊഴിയില്‍ പറയുന്നു. വിവരം പുറത്തു പറയുന്നത് വിലക്കി ഇയാള്‍ കുഞ്ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.


Also read: കിടക്കയില്‍ മൂത്രമൊഴിച്ചു, 3 വയസുകാരനെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി


സംഭവത്തില്‍ ചിന്‍റവര സ്വദേശി ദോഡ സുനില്‍കുമാറിനെ  ബലാത്സംഗം, പോക്സോ വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ ദിവസം പോലീസ്  അറസ്റ്റ് ചെയ്തു. ജില്ലയിലെ ആദിവാസി മേഖലയിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടികള്‍ക്ക് കൗണ്‍സിലി൦ഗ് നടത്തുമെന്നും മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.