കിടക്കയില്‍ മൂത്രമൊഴിച്ചു, 3 വയസുകാരനെ പിതാവ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

കിടക്കയില്‍ മൂത്രമൊഴിച്ചതിന് 3 വയസുകാരനെ അച്ഛന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

Written by - Zee Malayalam News Desk | Last Updated : Dec 17, 2020, 07:59 PM IST
  • കിടക്കയില്‍ മൂത്രമൊഴിച്ചതിന് 3 വയസുകാരനെ അച്ഛന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.
  • കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹവുമായി നാടുവിടുകയും ചെയ്തു പ്രതി....
  • കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പോലീസില്‍ അറിയിച്ചതോടെയാണ് പ്രതി മൃതദേഹവുമായി നാടുവിട്ടത്. പ്രതിയെ പോലീസ് (UP Police) അറസ്റ്റ് ചെയ്തു.
കിടക്കയില്‍ മൂത്രമൊഴിച്ചു, 3 വയസുകാരനെ പിതാവ്  മര്‍ദ്ദിച്ചു കൊലപ്പെടുത്തി

Lucknow: കിടക്കയില്‍ മൂത്രമൊഴിച്ചതിന് 3 വയസുകാരനെ അച്ഛന്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി.

ഉത്തര്‍ പ്രദേശിന്‍റെ  (Uttar Pradesh) തലസ്ഥാനമായ ലഖ്നൗവിലാണ് സംഭവം. കുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹവുമായി നാടുവിടുകയും ചെയ്തു പ്രതി....  കുട്ടിയെ അടിച്ചുകൊന്ന വിവരം അമ്മയും അമ്മാവനും പോലീസില്‍ അറിയിച്ചതോടെയാണ് പ്രതി മൃതദേഹവുമായി നാടുവിട്ടത്.  പ്രതിയെ പോലീസ്  (UP Police) അറസ്റ്റ് ചെയ്തു.

കുട്ടിയുടെ മൃതദേഹവുമായി  ഇയാള്‍ ഹാമിര്‍പൂരിലേക്ക് കടന്നിരുന്നു.  അവിടെ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് കാണ്‍പൂര്‍ പോലീസിന് കൈമാറി.  പോലീസില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടിയുടെ മൃതദേഹവുമായി കടന്നുകളഞ്ഞതെന്നും ഇയാള്‍ വെളിപ്പെടുത്തി. 

കുട്ടിയുടെ അച്ഛന്‍ ഇഷ്ടികച്ചൂളയിലെ തൊഴിലാളിയാണ്. കുട്ടിയെ കൊലപ്പെടുത്തിയ വിവരം മറ്റാരോടും പറയരുതെന്നും കരയരുതെന്നും ഇയാള്‍ ഭാര്യയെയും മറ്റ് മക്കളെയും ഭീഷണിപ്പെടുത്തിയതായും കാണ്‍പൂര്‍ റൂറല്‍ എസ്. പി.  ബ്രിജേഷ് കുമാര്‍ പറഞ്ഞു.

Also read: സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേണൽ അറസ്റ്റിൽ

പിതാവിനൊപ്പമായിരുന്നു കുട്ടി ഉറങ്ങിയത്. കിടക്കയില്‍ മൂത്രമൊഴിച്ചത് ഇയാളെ പ്രകോപിതനാക്കി. ഇക്കാരണത്താല്‍ കുട്ടിയെ നിഷ്‌കരുണം തല്ലുകയും ചെയ്തു. അമ്മയും മറ്റ് കുട്ടികളും കുട്ടിയെ തല്ലരുതെന്ന് കേണപേക്ഷിച്ചിട്ടും ഇയാള്‍ കേട്ടില്ല. മരിക്കുന്നതുവരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി ഇയാള്‍ നാട്ടിലേക്ക് കടന്നത്‌. 

ദമ്പതികള്‍ക്ക് കൊല്ലപ്പെട്ട മകനെക്കൂടാതെ  2 പെണ്‍കുട്ടികള്‍ കൂടിയുണ്ട്.  പ്രതിയ്ക്കെതിരെ IPC 302 പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തതായി പോലീസ് പറഞ്ഞു.
 

Trending News