തിരുവനന്തപുരം: കൊറോണ വൈറസ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍ അറസ്റ്റില്‍. കുളത്തുപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ പ്രതീപ്കുമാറാണ് അറസ്റ്റിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

10 വര്‍ഷത്തെ പ്രണയം, ഗര്‍ഭച്ഛിദ്രം നടത്താന്‍ ഒപ്പം പോയത് സീരിയല്‍ നടി... കുരുക്ക് മുറുകുന്നു


കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. കുളത്തൂപ്പുഴ സ്വദേശിയായ യുവതി സംഭവത്തെ തുടര്‍ന്ന് വെള്ളനാട് പോലീസില്‍ പരാതി നല്‍കി.  ഇതേതുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. കേസില്‍ FIR രജിസ്റ്റര്‍ ചെയ്തു.


വരന്‍ വിവാഹത്തില്‍  നിന്നും പിന്മാറി; വധു ആത്മഹത്യ ചെയ്തു, സീരിയല്‍ നടിയ്ക്ക് പങ്ക്?


യുവതിയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിച്ച് ലൈംഗികമായി പീഡനത്തിന് ഇരയാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ യുവതിയെ ഭരതന്നൂരിലെ ഒരു കെട്ടിടത്തിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് FIR-ല്‍ പറയുന്നത്. മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണിയോടെ ഇവിടെയെത്തിയ യുവതിയുടെ പിന്‍കഴുത്തില്‍ അടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു.


കൊറോണ ബാധിതയായ യുവതിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍!


ഇതിനുശേഷം ഇരുകൈകളും പുറകിലേക്ക് കെട്ടി, വായില്‍ തോര്‍ത്ത് തിരുകി. കാലുകള്‍ കട്ടിലില്‍ കെട്ടിയിട്ട ശേഷം രാത്രി മുഴുവന്‍ പീഡിപ്പിച്ചു. ക്വാറന്‍റീന്‍ ലംഘിച്ചതിന് പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭരതന്നൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.


ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ


മലപ്പുറത്ത് വീട്ടുജോലിയ്ക്ക് പോയ ശേഷം തിരികെയെത്തിയ യുവതി ക്വാറന്‍റീനിലായിരുന്നു. കുളത്തുപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ പരിശോധനയില്‍ ഇവര്‍ക്ക് കൊറോണയില്ലെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞാണ് പ്രദീപ്‌ യുവതിയെ കെട്ടിടത്തിലേക്ക് വിളിപ്പിച്ചത്.