കൊല്ലം: 10 വര്‍ഷത്തോളം പ്രണയിച്ച ശേഷം വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് 24കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുരുക്ക് മുറുകുന്നു. ഗര്‍ഭച്ഛിദ്രം നടത്തിയ ശേഷമാണ് ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. ഇത് റംസിയുടെ മനസ്സില്‍ മുറിവായി മാറിയിരുന്നു.
കൊറോണ ബാധിതയായ യുവതിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍!
മരണത്തിനു മുന്‍പ് ഹാരിസിനൊപ്പം ജീവിക്കാനായില്ലെങ്കില്‍ പോകുമെന്ന് റംസി അമ്മയോട് പറഞ്ഞിരുന്നു. വളയിടീല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ബന്ധം ഒഴിഞ്ഞതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഹാരിസിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍ വളരെ ക്രൂരമായാണ് പെരുമാറിയത്.
ജാതി പ്രശ്നം, കാമുകന്‍ വേറെ വിവാഹം കഴിച്ചു; ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം
''നിന്നെ ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും പോയി മരിക്കുവെന്നു'മായിരുന്നു ഫോണില്‍ സംസാരിച്ചപ്പോഴുള്ള മറുപടി. ഏറണാകുളത്താണ് ഗര്‍ഭച്ഛിദ്രം നടത്താന്‍ റംസിയെ കൊണ്ടുപോയത്. പ്രമുഖ സീരിയല്‍ നടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിയ്ക്കൊപ്പം ആശുപത്രിയില്‍ പോയത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെയാണ് ഗര്‍ഭം അലസിപ്പിച്ചത്.
ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ
ഗര്‍ഭച്ഛിദ്രം നടത്താന്‍ മഹല്‍ കമ്മിറ്റിയുടെ വ്യാജ രേഖകളും ഇയാള്‍ ഉണ്ടാക്കിയിരുന്നു. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ പങ്ക് പോലീസ് അന്വേഷിച്ചു വരികയാണ്.