വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; വധു ആത്മഹത്യ ചെയ്തു, സീരിയല്‍ നടിയ്ക്ക് പങ്ക്?

ഹാരിസുമായി ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയതാണ് മകളുടെ മരണത്തിനു കാരണം എന്നു ചൂണ്ടിക്കാട്ടി റംസിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. 

Last Updated : Sep 7, 2020, 12:14 PM IST
  • പലപ്പോഴായി റംസിയുടെ വീട്ടുകാരില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.
  • പ്രമുഖ സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനാണ് ഹാരിസ്. കേസില്‍ നടിയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.
വരന്‍ വിവാഹത്തില്‍  നിന്നും പിന്മാറി; വധു ആത്മഹത്യ ചെയ്തു, സീരിയല്‍ നടിയ്ക്ക് പങ്ക്?

കൊട്ടിയ: വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് വധു ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പള്ളിമുക്ക് സ്വദേശി ഹാരിസിനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 

കൊറോണ ബാധിതയായ യുവതിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍!

വിവാഹം മുടങ്ങിയ വിഷമത്തില്‍ കൊട്ടിയം സ്വദേശി റംസി ആണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് റംസിയുടെ മൃതദേഹം കണ്ടെത്തിയത്. ഹാരിസുമായി ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങിയതാണ് മകളുടെ മരണത്തിനു കാരണം എന്നു ചൂണ്ടിക്കാട്ടി റംസിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. 

ജാതി പ്രശ്നം, കാമുകന്‍ വേറെ വിവാഹം കഴിച്ചു; ആസിഡൊഴിച്ച് കാമുകിയുടെ പ്രതികാരം

 

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഹാരിസിനെ അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ഫോണ്‍കോള്‍ രേഖകള്‍ പരിശോധിച്ച പോലീസ് സംഭവത്തില്‍ ഒരു സീരിയല്‍ നടിയുടെ പങ്കിനെപറ്റിയും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മരിച്ച നിലയില്‍ റംസിയെ കണ്ടെത്തിയത്.

ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യ; രണ്ടുപേർ പിടിയിൽ

 

ഹാരിസും റംസിയും തമ്മില്‍ വിവാഹം ഉറപ്പിച്ചിരുന്നു. വളയിടീല്‍ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷമാണ് ഹാരിസ് വിവാഹത്തില്‍ നിന്നും പിന്മാറിയത്. ഇത് റംസിയ്ക്ക് വല്ലാത്ത മനോവിഷമം ഉണ്ടാക്കിയിരുന്നു. പലപ്പോഴായി റംസിയുടെ വീട്ടുകാരില്‍ നിന്ന് ഇയാള്‍ അഞ്ച് ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.

രണ്ടാഴ്ച മുന്‍പ് മൂന്നാം വിവാഹം, മകനെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു!!

അടുത്തിടെ ഇയാള്‍ മറ്റൊരു വിവാഹത്തിനായി തയാറെടുക്കുകയും ചെയ്തിരുന്നു.  പ്രമുഖ സീരിയല്‍ നടിയുടെ ഭര്‍തൃ സഹോദരനാണ് ഹാരിസ്. ഇതിനിടെ റംസി മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അമ്മയുമായി ഫോണില്‍ നടത്തിയ സംഭാഷണം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഹാരിസിനൊപ്പം ജീവിക്കാന്‍ സാധിച്ചില്ലെങ്കില്‍ താന്‍ പോകുമെന്ന് റംസി അമ്മയോട് പറഞ്ഞിരുന്നു.

More Stories

Trending News