ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട; നൂറ് കോടിയുടെ മയക്കുമരുന്ന് പിടികൂടി
ഒരു സ്ത്രീയടക്കം രണ്ട് ടാന്‍സാനിയന്‍ സ്വദേശികളാണ് പിടിയിലായത്
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വൻ മയക്കുമരുന്ന് വേട്ട. നൂറ് കോടിയുടെ മയക്കുമരുന്ന് (Drugs) പിടികൂടി. ജോഹന്നാസ്ബര്‍ഗില്‍നിന്ന് ഖത്തര്‍ വഴി ചെന്നൈ വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരിൽ നിന്നായി 15.6 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 100 കോടിരൂപ വില വരും.
ഒരു സ്ത്രീയടക്കം രണ്ട് ടാന്‍സാനിയന്‍ സ്വദേശികളാണ് പിടിയിലായത്. പെട്ടിക്കുള്ളില്‍ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കൊണ്ടുവന്നത്. അസിസ്റ്റന്റ് കസ്റ്റംസ് കമ്മിഷണര്‍ (Customs) എന്‍.അജിത് കുമാര്‍, സൂപ്രണ്ട് വി.വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...