Kochi : മോൺസൺ മാവുങ്കലിനെതിരായ (Monson Mavunkal) പുരാവസ്തു തട്ടിപ്പ് കേസ് (Antique Scam Case) ഹൈക്കോടതി (High Court) ഇന്ന് പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. കൂടാതെ മുൻ ഡിജിപി ലോകനാഥ് ബഹ്റ (Loknath Behra) മോൺസൺ മാവുങ്കലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള കത്തും ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനോടൊപ്പം തന്നെ ഡിജിപി മനോജ് എബ്രഹാം പുരാവസ്തു മ്യുസിയത്തിന്റെ നടത്തിപ്പിൽ സംശയം പ്രകടിപ്പിച്ച് കൊണ്ട് എഴുതിയ നോട്ട് ഫയലും ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് . വിദേശ സംഘടനകൾക്ക് കേസിൽ ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.


ALSO READ: IG Lakshmana Suspension: മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ ; സസ്‌പെൻഷന് ഉത്തരവ്


അതേസമയം  കേസിൽ (Antique Scam Case) ഐ ജി ലക്ഷ്മണക്കെതിരെ   (IG Lakshmana) ശക്തമായ തെളിവുകൾ പൊലീസ് (Kerala Police) കണ്ടത്തി. ഇതിനെ തുടർന്ന് ഐജി ലക്ഷ്മണയെ സർവീസിൽ നിന്ന് സസ്‌പെൻഡ് (Suspension) ചെയ്യാൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്. ഇതിന് മുമ്പ്  ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ട് ക്രൈം ബ്രാഞ്ച് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. 


ALSO READ: Monson Mavunkal | മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് സാധ്യത


മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയിരുന്നുവെന്നാണ് മൊഴി. പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൺസന് പരിചയപ്പെടുത്തിക്കൊടുത്തത് ഐ ജി ലക്ഷ്മണയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.  കേസിൽ മോൻസൺ മാവുങ്കലുമായി  (Monson mavunkal) ഐജി ലക്ഷ്മണയ്ക്ക് ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കോടതി ആന്ധ്ര പ്രദേശിലെ ഒരു എംപിയും പരാതി നൽകിയിരുന്നു.  ഇതിനെ തുടർന്നാണ് സസ്പെന്ഷന് ഉത്തരവ് നൽകിയത്.


ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചതായി ഡിജിപി റിപ്പോർട്ട്


മോൻസന്റെ കൈവശം ഉള്ള അപൂർവ്വ മത്സ്യങ്ങളുടെ സ്റ്റഫ്, മുതലയുടെ തലയോട്, അടക്കം ഇടനിലക്കാരി വഴി വില്പന നടത്താൻ പദ്ധതി ഇട്ടെന്നും കണ്ടെത്തിയിട്ടുണ്ട്.  ഐജി ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പോലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും കേരളം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.