Monson Mavunkal | മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് സാധ്യത

ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 11:28 AM IST
  • ഐജി ലക്ഷ്മണയ്ക്ക് മോൻസൺ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു
  • ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്
  • കേസിന്റെ തുടക്കം മുതൽ ആരോപണത്തിന്റെ നിഴലിലായിരുന്നു ഐജി ലക്ഷ്മണ
  • ഐജി ലക്ഷ്മണയും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ പരാതിക്കാരും പുറത്ത് വിട്ടിരുന്നു
Monson Mavunkal | മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്മണയ്ക്കെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി (Monson Mavunkal) ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ഐജി ലക്ഷ്മണക്കെതിരെ (IG Lakshmana) സർക്കാർ നടപടിയുണ്ടാകുമെന്ന് സൂചന. ഡിജിപി അനിൽകാന്തിന്റെ (DGP Anil Kant) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.

ഐജിയുടെ ഭാ​ഗത്ത് നിന്ന് പോലീസിന്റെ മാന്യതയ്ക്ക് ചേരാത്ത നടപടിയുണ്ടായതായാണ് റിപ്പോർട്ട്. ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്യാനുള്ള നടപടിയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കേണ്ടത്. മോൻസണുമായി ഐജി സംസാരിച്ചതിന്റെ രേഖകൾ ഉൾപ്പെടെ പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.

ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ശ്രമിച്ചതായി ഡിജിപി റിപ്പോർട്ട്

ഐജി ലക്ഷ്മണയ്ക്ക് മോൻസൺ മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. കേസിന്റെ തുടക്കം മുതൽ ആരോപണത്തിന്റെ നിഴലിലായിരുന്നു ഐജി ലക്ഷ്മണ. ഐജി ലക്ഷ്മണയും മോൻസൺ മാവുങ്കലും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ പരാതിക്കാരും പുറത്ത് വിട്ടിരുന്നു.

മോൻസൺ മാവുങ്കലിനെതിരായ പുരാവസ്തു തട്ടിപ്പ് കേസ് അട്ടിമറിക്കാൻ  ഐജി ശ്രമിച്ചതായി ഡിജിപി  കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിന് കേരള പൊലീസ് സംരക്ഷണം നൽകിയെന്ന കേസിലാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ALSO READ: Monson Mavunkal | മോൻസൺ മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി; മുൻ ജീവനക്കാരി ക്രൈംബ്രാഞ്ചിന് പരാതി നൽകി

കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. മോൻസൺ മാവുങ്കലിനെതിരായ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റാനും ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ മുൻ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ലോക് നാഥ് ബെഹ്റയുടെ മോൻസൺ മാവുങ്കലുമായുള്ള ഇടപാടുകളെ കുറിച്ചും ഡിജിപി ഹൈക്കോടതിയിൽ വിശദീകരണം നൽകി.

ലോക് നാഥ് ബെഹ്റയുടെ മൊഴിയനുസരിച്ച് അദ്ദേഹം പുരാവസ്തുക്കൾ കാണാനായി മാത്രമാണ്  മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിലെത്തിയത്. മാത്രമല്ല ലോക് നാഥ് ബെഹ്റ   മ്യൂസിയത്തിലെത്തിയ സമയത്ത് മോൻസൺ മാവുങ്കലിന്റെ ഇടപാടുകളെ കുറിച്ച് റിപ്പോർട്ടുകൾ ഉണ്ടായിരുന്നില്ലെന്നും ഡിജിപി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News