Honor Attack Thiruvananthapuram : കേരളത്തിൽ വീണ്ടും ഭുരഭിമാന മർദ്ദനം, തിരുവനന്തപുരത്ത് യുവാവിനെ ഭാര്യ സഹോദരനും സംഘവും ചേർന്ന് ആക്രമിച്ചു
ഒക്ടോബർ 29നാണ് മിഥുൻ ദീപ്തിയെന്ന 24-കാരിയായ ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്യുന്നത്. വീട്ടകാർ ഈ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ദീപ്തി മിഥുനെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു.
Thiruvananthapuram : സംസ്ഥാനത്ത് വീണ്ടും ദുരഭിമാന മർദ്ദനം (Honor Attack). തിരുവനന്തപുരത്ത് മതംമാറാൻ വിസമ്മതിച്ചതിന് യുവാവിനെ ഭാര്യ സഹോദരനും സംഘവും ചേർന്ന് മർദിച്ച് അവശനാക്കി. ഒക്ടോബർ 31ന് ചിറയിൻകീഴ് ബിച്ച് റോഡിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
തിരുവനന്തപുരം ബോണക്കാട് സ്വദേശി മിഥുനെയാണ് ഭാര്യ സഹോദരനും സുഹൃത്തുക്കളും സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിന്റെ ആഘാതത്തിൽ 29-കാരനായ മിഥുന്റെ തലച്ചോറിന് ക്ഷതമേറ്റ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ALSO READ : Religious Treatment: ചികിത്സ കിട്ടാതെ 11കാരി മരിച്ച സംഭവം, പിതാവും മന്ത്രവാദം നടത്തിയ ആളും അറസ്റ്റിൽ
ഒക്ടോബർ 29നാണ് മിഥുൻ ദീപ്തിയെന്ന 24-കാരിയായ ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്യുന്നത്. വീട്ടകാർ ഈ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ദീപ്തി സ്വന്തം ഇഷ്ടത്തിന് മിഥുനെ വിവാഹം ചെയ്ത് ജീവിക്കുകയായിരുന്നു.
എന്നാൽ പള്ളിയിൽ വെച്ച് കല്യാണം നടത്തി തരാം എന്ന് അറിയിച്ചു കൊണ്ടാണ് ദീപ്തിയുടെ സഹോദരൻ ഡാനിഷ് ഇരുവരെയും വിളിച്ച് വരുത്തുന്നത്. എന്നാൽ ചിറയിൻകീഴിലെത്തിയപ്പോൾ മിഥുൻ ക്രിസ്ത്യൻ മതം സ്വീകരിക്കണം അല്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് ഡോക്ടറായ ഡാനീഷ് ആവശ്യപ്പെടുകയായിരുന്നു.
ALSO READ : Manasa murder: പൊലീസ് കുറ്റപത്രം സമർപ്പിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച ആള്‍ രണ്ടാം പ്രതി
എന്നാൽ ഇവരുടെ ആവശ്യത്തിന് മിഥുൻ വഴങ്ങാതെ വന്നപ്പോഴാണ് നവവരനെ സംഘം ചേർന്ന് ആക്രമിച്ചത്. അടിയേറ്റ് മിഥുന്റെ തലച്ചേറിന് പരിക്കേൽക്കുകയും ചെയ്തു. മിഥുനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമീപത്തുള്ള കടയിലെ സിസിടിവിയിൽ പതിയുകയും ചെയ്തു.
ALSO READ : Crime News: മൊബൈൽ ഫോൺ ഉപയോഗം വിലക്കി, അധ്യാപകന് വിദ്യാർഥികളുടെ കൂട്ടമർദനം
സംഭവിത്തിന് പിന്നാലെ ഡാനിഷ് ഒളിവിൽ പോകുകയും ചെയ്തു. ഡാനിഷിനായിട്ടുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ ഡാനിഷ് തമിഴ്നാട്ടിലേക്ക് കടന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...