Crime: കായംകുളത്ത് വീട് കുത്തി തുറന്ന് മോഷണം; പോയത് 25 പവൻ
ബഷീറിൻറെ ബന്ധു വീട് തുറക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്
ആലപ്പുഴ: കായംകുളത്ത് അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 25 പവൻ മോഷ്ടിച്ചു.കൃഷ്ണപുരം ഞാക്കനാൽ കറുകതറയിൽ കെ.എം.ബഷീറിൻ്റെ വീട്ടിലാണ് മോഷണം നടന്നത്.ദിവസങ്ങളായി ബഷീറും കുടുംബം കൊല്ലത്തെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.ഇതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല
ബഷീറിൻറെ ബന്ധു വീട് തുറക്കാൻ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.വീടിൻറെ മുൻ വാതിൽ തുറക്കാൻ ശ്രമിച്ചപ്പോൾ അകത്ത് കുറ്റിയിട്ടിരിക്കുന്ന നിലയിലായിരുന്നു. തുടർന്ന് അടുക്കളവാതിലിൻ്റെ ഭാഗത്ത് നോക്കിയപ്പോഴാണ് അടുക്കള വാതിൽ കുത്തിത്തുറന്നതായി ശ്രദ്ധയിൽപ്പെട്ടത്.
ALSO READ: Abhaya Case: അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജാമ്യം
ഇതുവഴി കയറി നോക്കിയപ്പോൾ വീടിൻറെ അലമാര പൊളിച്ച നിലയിലായിരുന്നു. തുടർന്ന് കായംകുളം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. 25 പവനോളം സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
നാഗർകോവിലിൽ അമ്മയെയും മകളേയും തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍
നാഗർകോവിൽ മുട്ടത്ത് അമ്മയെയും മകളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 15 ദിവസത്തിനുശേഷം പോലീസ് അറസ്റ്റ് ചെയ്തു.കടിപട്ടണം സ്വദേശി അമല സുമനെയാണ് വെള്ളി ചന്ത പോലീസ് പിടികൂടിയത്. മുട്ടം സ്വദേശികളായ പൗലിൻ മേരി, പൗലിൻ മേരിയുടെ അമ്മ തിരസമ്മാൾ, എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അമല സുമനെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...