മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വൻ മയക്കുമരുന്ന് വേട്ട. ഹെറോയിനുമായി മൂന്നുപേര്‍ പിടിയിൽ. ഇവർ വിൽപനയ്ക്കായി എത്തിച്ച ഹെറോയിനാണ് പിടികൂടിയത്. സംഭവത്തിൽ കൊണ്ടോട്ടി മേലങ്ങാടി നയ്യന്‍ മണ്ണാറില്‍ മുഹമ്മദ് അജ്മല്‍ (28) വൈത്തല പറമ്പില്‍ ഉമറുല്‍ ഫാറൂഖ് (30) നെടിയിരുപ്പ് സ്വദേശി തലാപ്പില്‍ യഥുന്‍ (28) എന്നിവരെ അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കളാഴ്ച രാത്രി കൊണ്ടോട്ടി മണ്ണാറിലെ അജ്മലിന്റെ വീടിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന പത്ത് ഗ്രാം ഹെറോയിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കൊണ്ടോട്ടി, രാമനാട്ടുകര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനികളാണ് അറസ്റ്റിലായ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു.


ALSO READ: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന; മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിൽ


രണ്ട് ദിവസം മുമ്പ് മുംബൈയില്‍ നിന്നാണ് ഇവര്‍ ഹെറോയിന്‍ നാട്ടിലെത്തിച്ചത്. പിടിയിലായ അജ്മല്‍ അഞ്ച് ലഹരിക്കേസുകളില്‍ പ്രതിയാണ്. ബ്രൗൺഷു​ഗറുമായി അജ്മൽ പിടിയിലായിരുന്നു. ഇയാൾക്കെതിരെ കാസർകോട് നീലേശ്വരം സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.


യഥുനെതിരേ കൊണ്ടോട്ടിയില്‍ രണ്ട് വധശ്രമക്കേസുകളും ലഹരിക്കേസും നിലവിലുണ്ട്. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ പരിധിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ ഉപദ്രവിച്ച കേസിലും രണ്ട് ലഹരിക്കേസുകളിലും പ്രതിയാണ് ഉമറുല്‍ ഫാറൂഖ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.