Drugs Seized: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന; മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിൽ

Medical representative: രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും പ്രതിയിൽ നിന്നും കണ്ടെടുത്തു. മെഡിക്കൽ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിൽ  മരുന്ന് എന്ന വ്യാജേനയാണ് പ്രതി മയക്കുമരുന്ന് ആവശ്യകാർക്ക് വിതരണം ചെയ്തിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 26, 2024, 05:09 PM IST
  • മധ്യമേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്
  • തൃശ്ശൂര്‍ ഗവൺമെന്റ് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് മിഥുന്‍ പിടിയിലായത്
Drugs Seized: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന; മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിൽ

തൃശ്ശൂർ: മരുന്ന് വിൽപനയുടെ മറവിൽ ലഹരി മരുന്ന് വിൽപന നടത്തിയ മെഡിക്കൽ റെപ്രസെന്ററ്റീവ് പിടിയിൽ. പെരിങ്ങണ്ടൂർ സ്വദേശി മിഥുന്‍ (24) ആണ് എക്സെെസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.

മധ്യമേഖല എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. തൃശ്ശൂര്‍ ഗവൺമെന്റ്  മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ്  മിഥുന്‍ പിടിയിലായത്.

എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും കൊലഴി റേഞ്ചും തൃശ്ശൂർ സ്പെഷ്യൽ സ്‌ക്വാഡും ചേർന്ന് സംയുക്തമായാണ് പരിശോധന നടത്തിയത്. പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം രണ്ട് കിലോ കഞ്ചാവും രണ്ടു ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു.

ALSO READ: ആംബുലൻസിൽ കഞ്ചാവ് കടത്ത്; അന്തർ സംസ്ഥാന ലഹരി മാഫിയയിലേക്ക് അന്വേഷണം

മിഥുൻ വൻതോതിൽ കഞ്ചാവും എംഡിഎംഎയും  ശേഖരിച്ച് ചെറിയ പൊതികൾ ആക്കി ചില്ലറി വിൽപന നടത്തി വരികയായിരുന്നുവെന്ന് എക്സെെസ് അറിയിച്ചു. മെഡിക്കൽ റെപ്രസെന്ററ്റീവ് ജോലിയുടെ മറവിൽ  മരുന്ന് എന്ന വ്യാജേനയാണ് പ്രതി ആവശ്യക്കാർക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നത്.

കഞ്ചാവ് തമിഴ്നാട്ടില്‍ നിന്നും എംഡിഎംഎ ബാംഗ്ലൂരിൽ നിന്നുമാണ് വാങ്ങിയതെന്ന് പ്രതി പറഞ്ഞതായും എക്സെെസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് സംഘം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News