തൃശൂർ: ഗുരുവായൂരിൽ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. നഷ്ടമായത് ഒന്നേമുക്കാൽ കോടിയുടെ സ്വർണം. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടിൽ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടുവെന്നാണ് പ്രഥമിക നിഗമനം. ഒന്നാമുക്കാൽ കോടി രൂപ വിപണിയിൽ വില വരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നതെന്ന് വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. 

Read Also: അരക്കോടിയുടെ എംഡിഎംഎയുമായി തൃശൂരിൽ രണ്ട് പേർ പിടിയിൽ


ദൃശ്യങ്ങളിൽ തൊപ്പി വെച്ച ഒരാൾ നടക്കുന്നത് കാണാം. ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. ഡ്രൈവർ ബിജുവും ഇവരോടൊപ്പം ഉണ്ടായിരുന്നു. തിരിച്ചെത്തിയപ്പോൾ മുകൾ നിലയിലെ വാതിൽ പൂട്ടു തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. 


പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വഡിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും സഹായം തേടിയിട്ടുണ്ടെന്നും സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ബാലനും ഭാര്യയും 5 വർഷമായി ഗുരുവായൂരിലാണ് താമസം. 

Read Also: നാല് വയസുകാരനെ പീഡിപ്പിച്ച തൊടുപുഴ പോക്സോ കേസ് പ്രതി അരുൺ ആനന്ദിന് 21 വർഷം തടവ്


അതിന് മുൻപ് വർഷങ്ങളോളം അജ്മാനിൽ ബിസിനസ് നടത്തി വരികയായിരുന്നു. മക്കളിൽ ഒരാൾ വിദ്ദേശത്തും ഒരാൾ തൃശൂരിലുമാണ് താമസം. ബാലനും ഭാര്യക്കും പുറമെ ഡ്രൈവറും സഹായിയുമാണ് വീട്ടിൽ ഉള്ളത്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് എത്തിയവരുടെയും മൊഴി എടുക്കും. വീട്ടിലെ  സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ