നാല് വയസുകാരനെ പീഡിപ്പിച്ച തൊടുപുഴ പോക്സോ കേസ് പ്രതി അരുൺ ആനന്ദിന് 21 വർഷം തടവ്

സഹോദരന്‍ മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മുട്ടം പോക്സോ കോടതിയുടെ വിധി. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. 3.81 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 13, 2022, 09:24 AM IST
  • കുട്ടിയുടെ അമ്മയുടെ കാമുകന്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനാണ് മുട്ടം പോക്സോ കോടതി ശിക്ഷ വിധിച്ചത്.
  • ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണ് അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദിച്ചും, എടുത്ത് എറിഞ്ഞും ക്രൂരമായി പീഡിപ്പിച്ചത്.
  • നാല് വയസ്സുകാരന്റെ സഹോദരനായ ഏഴു വയസ്സുകാരന്‍ പ്രതിയുടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടതോടെയാണു പീഡന വിവരം പുറത്തറിയുന്നത്.
നാല് വയസുകാരനെ പീഡിപ്പിച്ച തൊടുപുഴ പോക്സോ കേസ് പ്രതി അരുൺ ആനന്ദിന് 21 വർഷം തടവ്

ഇടുക്കി: കേരളത്തെ നടുക്കിയ ക്രൂരതയില്‍ പ്രതിക്ക് ഇരുപത്തിയൊന്ന് വര്‍ഷം തടവ്. തൊടുപുഴ കുമാരമംഗലത്തെ നാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് കുട്ടിയുടെ അമ്മയുടെ കാമുകന്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിന് മുട്ടം പോക്സോ കോടതി ശിക്ഷ വിധിച്ചത്. സഹോദരന്‍ ഏഴുവയസുകാരനെ ക്രൂരമായി കൊന്ന കേസിന്റെ വിചാരണ ഉടന്‍ തുടങ്ങും.

അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ കുമാരമംഗലത്തെ ഏഴുവയസുകാരനെ മലയാളികള്‍ മറക്കാനിടയില്ല. ഉറക്കത്തില്‍ സോഫയില്‍ മൂത്രമൊഴിച്ചതിനാണ് കവടിയാര്‍ സ്വദേശി അരുണ്‍ ആനന്ദ് കുട്ടിയെ മര്‍ദിച്ചും, എടുത്ത് എറിഞ്ഞും ക്രൂരമായി പീഡിപ്പിച്ചത്.

Read Also: Crime News: ഭർതൃഗൃഹത്തിൽ ടോയ്‌ലറ്റ് ഇല്ല, നവവധു തൂങ്ങിമരിച്ചു 

സഹോദരന്‍ മൂന്നുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മുട്ടം പോക്സോ കോടതിയുടെ വിധി. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. 3.81 ലക്ഷം രൂപ പിഴയും അടയ്ക്കണം. ശിക്ഷ 15 വർഷം അനുഭവിച്ചാൽ മതി. 

ദേഹോപദ്രവം ഏല്‍പ്പിക്കുക, ആവര്‍ത്തിച്ചുള്ള ലൈംഗിക അതിക്രമത്തിന് ഇരയാക്കുക, പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടിക്കെതിരെയുള്ള ലൈംഗികാതിക്രമം, രക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുക തുടങ്ങിയ കുറ്റങ്ങള്‍ പ്രകാരമാണ് ശിക്ഷ.

Read Also: Actress Attack Case : നടിയെ ആക്രമിച്ച് കേസ്; സ്പെഷ്യൽ പ്ലബിക് പ്രോസിക്യൂട്ടറെ നിർദേശിക്കാൻ അതിജീവതയോട് ആവശ്യപ്പെട്ട് സർക്കാർ

നാല് വയസ്സുകാരന്റെ സഹോദരനായ ഏഴു വയസ്സുകാരന്‍ പ്രതിയുടെ മര്‍ദനമേറ്റു കൊല്ലപ്പെട്ടതോടെയാണു പീഡന വിവരം പുറത്തറിയുന്നത്. കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു. മൂത്ത സഹോദരന്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വയസ്സുകാരന്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. തുടര്‍ന്നു പ്രതിക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. കൊലപാതക കേസില്‍ വിചാരണ ആരംഭിച്ചിട്ടില്ല. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണ് പ്രതി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News