കോഴിക്കോട്: താമരശ്ശേരിയിൽ പത്തൊൻപത് വയസുകാരിയുടെ ഇരുകാലുകളും കയ്യും തല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. ഉണ്ണികുളം സ്വദേശിനിയായ യുവതിക്കാണ് ഗുരുതരമായി പരിക്കേറ്റത്.  സംഭവത്തെ തുടർന്ന് തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  പരാതിക്കാരിയും പ്രതിയും ഒമ്പത് മാസം മുമ്പാണ് വിവാഹിതരായത്. അന്നു മുതൽ ശാരീരിക മാനസിക മർദ്ദനങ്ങള്‍ ആരംഭിച്ചതായിട്ടാണ് പെൺകുട്ടി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഉമ്മൻചാണ്ടിക്ക് പകരം ആര്? കോട്ടയത്ത് ഇന്ന് നിർണായക യോഗം


സ്ത്രീധനത്തിന്റെ പേരിലടക്കം സഹിക്കാനാവാത്ത പീഡനങ്ങളായതോടെ പെൺകുട്ടി പോലീസിൽ പരാതി  നൽകാന്‍ ഒരുങ്ങിയെങ്കിലും ഒത്തുതീർപ്പിനെ തുടർന്ന് പിന്തിരിയുകയായിരുന്നു.  എന്നിട്ടും പീഡനം തുടർന്ന ബഹാവുദ്ദീൻ കഴിഞ്ഞ ദിവസം പെൺകുട്ടിയെ കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു.


Also Red: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹുവിന്റെ പ്രിയരാശിക്കാർ!


പെൺകുട്ടിയുടെ ഇരുകാലുകളും കയ്യും ബഹാവുദ്ദീൻ തല്ലിയൊടിക്കുകയായിരുന്നു. പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാവേശിപ്പിച്ചു.  പെൺകുട്ടിയെ മർദ്ദിച്ചപ്പോൾ ഇയാളുടെ ബന്ധുക്കളും കൂട്ടുനിന്നെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആരോപണം.  പിടിയിലായ പ്രതി ബഹാബുദ്ദീൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് താമരശ്ശേരി പോലീസ് വ്യക്തമാക്കിയത്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


ഇതിനിടയിൽ പത്തനാപുരത്ത് ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിലായി. മാങ്കോട് ഒഴിപ്പുറം കോളനിയിൽ ശോഭയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഭർത്താവ് എടത്തറ പൂവണ്ണംവിള വീട്ടിൽ സന്തോഷിനെ പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തു. പറമ്പിൽ പുല്ല് വെട്ടിക്കൊണ്ട് നിൽക്കുന്നതിനിടെയാണ് ശോഭയ്ക്ക് നേരെ സന്തോഷ് ആക്രമണം നടത്തിയത്. ശോഭയുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്. ഒന്നരവർഷമായി ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. സന്തോഷ് ടാപ്പിംഗ് തൊഴിലാളിയാണ്. ശോഭയുടെ അലർച്ചകേട്ട് രക്ഷിക്കാൻ എത്തിയ അയൽവാസി മധുവിനെ ടാപ്പിംഗ് കത്തി വച്ച് സന്തോഷ് കുത്തി പരിക്കേൽപ്പിച്ചു. പത്തനാപുരം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്  ജയകൃഷ്ണൻ, ASI ശ്രീലാൽ, സിവിൽ പോലീസ് ഓഫീസർമാരായ ബോബിൻ, രാജേഷ്, നൂർജഹാൻ എന്നിവരാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.


Also Read: Viral Video: ഓടുന്ന ബൈക്കിൽ ലിപ് ലോക്ക് ചെയ്യുന്ന പെൺകുട്ടികൾ..! വീഡിയോ വൈറൽ


ഇടുക്കി: ഇടുക്കിയിൽ വീണ്ടും വേട്ടക്കാർ പിടിയിൽ. രാജാക്കാട് സ്വദേശികളായ ഡസിൻ, ദിനേശ് എന്നിവരെയാണ് പിടികൂടിയത്. അതിർത്തി മേഖലയായ ബോഡിമെട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു. പ്രതികൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയും വാഹനം ഇടിപ്പിയ്ക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. ഇവരുടെ പക്കൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി.കഴിഞ്ഞ ദിവസവും വനംവകുപ്പ് മൂന്ന് വേട്ടക്കാരെ തോക്ക് ഉൾപ്പെടെ പിടികൂടിയിരുന്നു. കഴിഞ്ഞ രാത്രിയിൽ ബോഡിമെട്ടിന് സമീപത്തെ വനമേഖലയിൽ നിന്നും വെടിയൊച്ച കേട്ടിരുന്നു. ഇതേ തുടർന്ന് ദേവികുളം റേഞ്ച് ഓഫീസർ വെജി പിവിയുടെയും ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയൻ ജലധരന്റെയും നേതൃത്വത്തിൽ വന മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.