Puthuppally By-election 2023: ഉമ്മൻചാണ്ടിക്ക് പകരം ആര്? കോട്ടയത്ത് ഇന്ന് നിർണായക യോഗം

Puthuppally By-election 2023: ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Written by - Zee Malayalam News Desk | Last Updated : Aug 7, 2023, 06:23 AM IST
  • ഉമ്മൻ ചാണ്ടിക്ക് പകരം ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി
  • സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമെന്നാണ് സൂചന
  • അന്തിമ തീരുമാനം ഇതുവരേയും ആയിട്ടില്ല
Puthuppally By-election 2023: ഉമ്മൻചാണ്ടിക്ക് പകരം ആര്?  കോട്ടയത്ത് ഇന്ന് നിർണായക യോഗം

കോട്ടയം: ഉമ്മൻ ചാണ്ടിക്ക് പകരം ആരാകും പുതുപ്പള്ളിയിലെ കോൺഗ്രസിന്‍റെ സ്ഥാനാർത്ഥി എന്നറിയാനുള്ള ആകാംക്ഷ ഇപ്പോഴും നിലനിൽക്കുകയാണ് പാർട്ടിയിൽ.  സ്ഥാനാർത്ഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നാകുമെന്നാണ് സൂചനയാണ്  ആദ്യം പാർട്ടിയിൽ നിന്നും വരുന്ന സൂചനകൾ.  എന്നാൽ അന്തിമ തീരുമാനം ഇതുവരേയും ആയിട്ടില്ലയെന്നതാണ് വാസ്തവം.

Also Read: Ann Maria: ആന്‍ മരിയയ്ക്ക് യാത്രാമൊഴിയേകാന്‍ നാടാകെ ഒഴുകിയെത്തി; മൃതദേഹം സംസ്‌കരിച്ചു

ഇതിൽ ഒരു തീരുമാനം ഉണ്ടാക്കുന്നതിനും ഒപ്പം പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്‍റെയും ഭാഗമായി കോട്ടയം ജില്ലയിലെ പ്രധാന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്നു ചേരും.  ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

Also Read: Rahu Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? എന്നാൽ രാഹുവിന്റെ പ്രിയരാശിക്കാർ!

തിരഞ്ഞെടുപ്പിന്‍റെ പ്രധാന ചുമതല നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സി ജോസഫിനും നല്‍കിയിരുന്നു. ഇന്നത്തെ യോഗത്തിൽ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തേണ്ടുന്ന സംഘടനാപരമായ തയാറെടുപ്പുകളെ കുറിച്ചാകും പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. അതേസമയം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് സിപി എമ്മും. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻ ചാണ്ടിയെ നേരിട്ട ജെയ്ക് സി തോമസ് തന്നെയാകും ഇക്കുറിയും പോരാട്ടത്തിനിറങ്ങുകയെന്ന സൂചനയാണ് എൽഡിഎഫിൽ നിന്നും ലഭിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News