Murder: പിണങ്ങിപ്പോയ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; സംഭവം പാലക്കാട് ജില്ലയിൽ!
Murder Case: ഇന്ന് രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുകയും ചെയ്തു.
പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നതായി റിപ്പോർട്ട്. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിളയെയാണ് ഭർത്താവ് വെട്ടിക്കൊന്നത്. സംഭവം നടന്നത് ഇന്ന് രാവിലെയായിരുന്നു. ഭർത്താവ് സജേഷുമായുണ്ടായ പ്രശ്നങ്ങളെ തുടർന്ന് ഊർമിള കുറച്ചു നാളായി സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
ഇന്ന് രാവിലെ ആറരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഇന്ന് രാവിലെ സജേഷ് ഊർമിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ തർക്കങ്ങളുണ്ടാകുകയും ചെയ്തു. തുടർന്ന് ജോലിക്കു പോകുകയായിരുന്ന ഊർമിളയെ സജേഷ് ആക്രമിക്കുകയായിരുന്നു. ജോലിക്ക് പോകുന്ന വഴിയിൽ പാടത്തുവെച്ചാണ് ഇയാൾ ഭാര്യയെ വെട്ടിക്കൊന്നത്. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ ഊർമ്മിളയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: സൂര്യ- ശുക്ര കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും സമ്പത്തും ഭാഗ്യവും!
ആക്രമിച്ചതിനു പിന്നാലെ പ്രതിയായ സജീഷ് സ്ഥലത്തു നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. ഇയാളെ പോലീസ് തിരയുകയാണ്. മുമ്പും ഇയാൾ ഊർമിളയെ വീട്ടിൽ കയറി വെട്ടി പരുക്കേൽപ്പിച്ചിട്ടുണ്ട്. ഊർമിളക്ക് പത്തും മൂന്നും വയസ്സുള്ള 2 പെൺകുട്ടികളാണുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...