UP Crime News: രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് ഓരോ ദിവസവും വിചിത്രമായ കൊലപാതകങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. ചിലപ്പോൾ ബിരിയാണിയുടെ പേരിലെങ്കില്‍ ചിലപ്പോള്‍ മറ്റ് ചില  ഭക്ഷണങ്ങളുടെ പേരിലാവും ആളുകള്‍ കൊലയ്ക്ക് മുതിരുന്നത്. അടുത്തിടെ ബിരിയാണിയുടെ പേരിൽ ഒരു കൗമാരക്കാരന്‍ മറ്റൊരു കൗമാരക്കാരനെ കൊലപ്പെടുത്തിയ് വാര്‍ത്ത തലക്കെട്ടുകളില്‍ ഇടം പിടിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Weekly Horoscope Tarot Reading: അടുത്ത 7 ദിവസം ഏറെ ശുഭകരം, മാളവ്യ രാജയോഗം നല്‍കും വന്‍ നേട്ടങ്ങൾ! ടാരറ്റ് ജാതകം അറിയാം   
 
എന്നാല്‍, അതിലും വിചിത്രമായ ഒരു കാരണത്തിന് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയിരിയ്ക്കുകയാണ് ഒരു യുവാവ്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം.   തയ്യൽക്കാരനായ യുവാവ് ഭാര്യയെ കഴുത്തിൽ കത്രിക കൊണ്ട് കുത്തിയാണ് കൊലപ്പെടുത്തിയത്.  'ചിക്കൻ ഫ്രൈ' വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


Also Read: Luck of Monday Born: അതീവ ഭാഗ്യശാലികളാണ് തിങ്കളാഴ്ച ജനിച്ചവര്‍!! ഈ ഗ്രഹത്തിന്‍റെ കൃപയാല്‍ ഉന്നത വിജയം ഉറപ്പ് 
 
'ചിക്കൻ ഫ്രൈ' വാങ്ങുന്നതിനെച്ചൊല്ലി തയ്യൽക്കാരനും ഭാര്യയും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ദേഷ്യത്തിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. സംഭവത്തെ കുറിച്ച് പോലീസ് വിവരം നൽകിയിട്ടുണ്ട്. പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.   


ലോനി പോലീസ് സ്റ്റേഷന് കീഴിലുള്ള പ്രേം നഗർ കോളനിയിലെ ഷാഹിദ് ഹുസൈനെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തതായി ലോനി ഏരിയ അഡീഷണൽ പോലീസ് കമ്മീഷണർ (എസിപി) സിദ്ധാർത്ഥ് ഗൗതം ഐപിഎസ് പറഞ്ഞു. 


വെള്ളിയാഴ്ച രാത്രിയാണ് സംഭാവം നടക്കുന്നത്. വാക്കുതർക്കത്തെ തുടർന്ന് തയ്യൽക്കാരനായ ഷാഹിദ് ഭാര്യ നൂർ ബാനോയുടെ കഴുത്തിൽ കുത്തുകയായിരുന്നു. നൂർ ബാനോയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിയ്ക്കുകയായിരുന്നു. 


മാർക്കറ്റിൽ നിന്ന് 'ചിക്കൻ ഫ്രൈ' വാങ്ങാൻ ഷാഹിദിന് കുറച്ച് പണം നൽകാൻ ഭാര്യ വിസമ്മതിച്ചതോടെയാണ് തര്‍ക്കം ആരംഭിച്ചത്. തര്‍ക്കം മൂത്ത് ഷാഹിദ്  ഭാര്യയുടെ കഴുത്തില്‍ കത്രിക ഉയോഗിച്ച് കുത്തുകയായിരുന്നു. കുട്ടികളുടെ മുന്നില്‍ വച്ചാണ് സംഭവം നടക്കുന്നത്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മണിക്കൂറുകൾക്കകം ഭർത്താവ് ഷാഹിദിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.