Hyderabad Minor Gang Rape : ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബെൻസ് കാറിനുള്ളിൽവച്ച് കൂട്ടബാലാത്സംഗം ചെയ്തു; എംഎൽഎയുടെ മകനെതിരെ ആരോപണം
Hyderabd Jubilee Hills Gang Rape എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് തെലങ്കാന ബിജെപി
ഹൈദരാബാദ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ച് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഹൈദരാബദിൽ ജൂബിലി ഹിൽസിലാണ് സംഭവം. സുഹൃത്തിനോടൊപ്പം പാർട്ടിക്ക് പങ്കെടുത്ത് തിരികെ വരുമ്പോഴാണ് മെഴ്സിഡിസ് ബെൻസ് കാറിനുള്ളിൽവച്ച് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നുത്. പ്രതികൾ എന്ന് ആരോപിക്കുന്ന അഞ്ച് പേരും പ്രായപൂർത്തിയാകാത്തവരാണെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹൈദരാബാദിലെ പോഷ് മേഖലയായ ജുബിലി ഹിൽസിൽ ഒരു പാർട്ടിക്ക് പങ്കെടുത്ത പെൺകുട്ടി, പ്രതികൾ എന്നാരോപിക്കുന്ന ആൺകുട്ടിക്കൊപ്പം കാറിൽ സഞ്ചരിക്കവെയാണ് സംഭവം. ഇരുവരും കാറിൽ സഞ്ചരിക്കുന്നതിനിടെ ആൺകുട്ടി പെൺകുട്ടിയെ കാറിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ ബാക്കി നാല് സുഹൃത്തുക്കളുമെത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. പ്രതികളിൽ ഒരാൾ ഹൈദരാബാദിലെ എംഎൽഎയുടെ മകനാണെന്നുള്ള ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.
"വൈകിട്ട് അഞ്ച് മണിക്ക്, അവളെ കുറച്ച് ആൺകുട്ടികൾ ചേർന്ന് പബ്ബിലേക്ക് കൊണ്ടുപോയി. പിന്നീട് അവളോട് അവർ മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തു. അവളുടെ കഴുത്തിൽ മുറിവിന്റെ പാടും കാണാനിടയായിട്ടുണ്ട്. ആ ദുരനുഭവത്തിന്റെ ആഘാതത്തിലാണ് എന്റെ മകൾ. എന്താണ് അവൾക്ക് നടന്നതെന്ന് പൂർണമായും പറയാൻ സാധിക്കാത്ത അവസ്ഥയിലാണ് അവൾ" ഇരയുടെ അച്ഛൻ പോലീസിൽ നൽകിയ പരാതി പറഞ്ഞു.
പെൺകുട്ടിയുടെ കഴുത്തിൽ കാണപ്പെട്ട മുറിവിന്റെ അടിസ്ഥാനത്തിൽ ആദ്യം ഇരയുടെ കുടുംബം അതിക്രമത്തിന് പരാതി നൽകുകയായിരുന്നു. പിന്നാടാണ് പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയും പരാതി ബലാത്സംഗ കേസായി സമർപ്പിക്കുകയായിരുന്നുയെന്ന് തെലുഗു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ALSO READ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ഇരയുടെ അച്ഛന്റെ പരാതി പ്രകാരം ബലാത്സംഗ കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇരയുടെ മൊഴി പ്രകാരം പ്രതികൾക്കെതിരെ പോക്സോ കേസും കൂടി ചേർത്തു. അഞ്ച് പേരാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അതേസമയം അസാദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടി എംഎൽഎയുടെ മകനാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് തെലങ്കാന ബിജെപി ആരോപിക്കുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം നടന്ന് വരുകയാണ് പോലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.