പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

rape: ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്

Written by - Zee Malayalam News Desk | Last Updated : May 27, 2022, 09:09 AM IST
  • ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു
  • പെൺകുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു
  • തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. മൂവാറ്റുപുഴ വാഴപ്പിള്ളിയില്‍ വിഷ്ണു (21), ഇയാളുടെ അമ്മ ടിന്റു (40), ടിന്റുവിന്റെ സുഹൃത്ത് കൊല്ലം പൊഴിക്കര സ്വദേശി സുരേഷ് (44) എന്നിവരെയാണ് കര്‍ണാടകയിലെ സുള്ള്യയിൽ നിന്ന് വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെയാണ് പീഡനത്തിന് ഇരയാക്കിയത്. ഇറുമ്പയം സ്വദേശിയായ പെണ്‍കുട്ടി വിഷ്ണുവിനോടൊപ്പം പോകുകയായിരുന്നു. പെൺകുട്ടിയുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടിയെ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി.സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News