Hyderabad: ഭർതൃപിതാവുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് യുവതി രണ്ടു വയസുള്ള മകനെ കൊന്നു
ഹൈദരാബാദിലെ രാമണ്ണഗുഡയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭർതൃപിതാവിനോട് പുക വലിക്കരുതെന്ന് പറഞ്ഞിട്ടും ശ്രദ്ധിക്കാതെ പിന്നെയും പുകവലി തുടർന്നതാണ് മകന്റെ കൊലപാതകത്തിൽ കലാശിച്ചത്.
Hyderabad: ഭർതൃപിതാവുമായി നടന്ന വാക്ക് തർക്കത്തിനിടയിൽ യുവതി ദേഷ്യം മൂത്ത് മകനെ കൊന്നു. ഹൈദരാബാദിലെ രാമണ്ണഗുഡയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഭർതൃപിതാവിനോട് പുക വലിക്കരുതെന്ന് (Smoking) പറഞ്ഞിട്ടും ശ്രദ്ധിക്കാതെ പിന്നെയും പുകവലി തുടർന്നതാണ് കൊലപാതകത്തിൽ (Murder) കലാശിച്ചത്.
കേസിലെ പ്രതിയായ പരമേശ്വരിയും ശിവകുമാറും 5 വർഷങ്ങൾക്ക് മുമ്പാണ് വിവാഹിതരായത്. ഇരുവർക്കും 2 മക്കളുമുണ്ട്. ചൊവ്വാഴ്ച ശിവകുമാർ ജോലിക്ക് പോയതിന് ശേഷം ഭർതൃപിതാവായ വെങ്കടയ്യയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. വെങ്കടയ്യയുടെ പുകവലിയായിരുന്നു (Smoking)വാക്കുതർക്കത്തിന് കാരണം. തുടർന്ന് ദേഷ്യം വന്ന യുവതി തന്റെ രണ്ട് വയസ്സുകാരൻ മകൻ ധനുഷിനെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. സംഭവ സമയത്ത് യുവതി അമിതമായി മദ്യപിച്ച (Alcohol) നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ALSO READ: Hyderabad Crime: ക്ഷേത്ര വിഗ്രഹങ്ങൾ കവർന്നയാൾ അറസ്റ്റിൽ,മോഷണത്തിന്റെ ഉദ്ദേശം കേട്ട് പോലീസ് ഞെട്ടി
സംഭവം നടന്ന് അല്പസമയത്തിന് ശേഷം വീട്ടിലെത്തിയ ബന്ധുവാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധു ചോദിച്ചപ്പോൾ ആദ്യം പ്രതി തൻ നിരപരാധിയാണെന്ന് പറഞ്ഞെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. ബന്ധു തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസ് (Police)പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ALSO READ: Murder: ടിക് ടോക് താരങ്ങളെ അഞ്ജാത സംഘം വെടിവെച്ചു കൊന്നു
വെങ്കടയ്യ ഒരു പാരാലിറ്റിക് (Paralytic)പേഷ്യന്റായിരുന്നതിനാൽ ഡോക്ടർ (Doctor) പുകവലി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെങ്കടയ്യ ഇതിന് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് വാക്ക് തർക്കം ഉണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പരമേശ്വരിക്കെതിരെ IPC സെക്ഷൻ 302 പ്രകാരം കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം ഉത്തർ പ്രദേശിലെ (Uttar Pradesh) ബരേലിയിൽ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവ് തന്റെ മകളെ തീവെച്ച് കൊല്ലാൻ ശ്രമിച്ചു. സംബലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ 20% പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: Murder:ആഹാരം വിളമ്പാൻ വൈകി: മകന്‍ അമ്മയെ അടിച്ചുകൊന്നു
മദ്യപാനിയായ പ്രതി ജോഗേദ്രയും വീട്ടുകാരുമായി മദ്യപാനത്തെ ചൊല്ലി വാക്ക് തർക്കം ഉണ്ടായിരുന്നു. അമിതമായി മദ്യപിച്ചിരുന്ന ജോഗേന്ദ്ര ദേഷ്യം വന്നതിനെ തുടർന്ന് തന്റെ ആറ് വയസ്സുള്ള മകളുടെ മേൽ പെട്രോൾ ഒഴിച്ച് കത്തിച്ചു. കുട്ടിയുടെ നിലവിളി കേട്ട് വന്ന ബന്ധുക്കളാണ് കുട്ടിയെ ആശുപത്രിയിൽ (Hospital)എത്തിച്ചത്. കുട്ടി ആശുപത്രിയിൽ സുഖം പ്രാപിച്ച് വരുന്നുവെന്നും പ്രതിക്കെതിരെ IPC സെക്ഷൻ 307 പ്രകാരം കൊലപാതക ശ്രമത്തിന് (Murder Attempt) കേസെടുത്തുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.