Idukki Anu Murder : ബ്രിജേഷ് അനുവിനെ കൊന്നത് സാമ്പത്തിക പ്രശ്നത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യത്തിൽ; പോലീസ് കുറ്റപത്രം സമർപ്പിച്ചു
Idukki Kanchiyar Anu Murder : അധ്യാപികയായിരുന്ന അനുമോളെ കഴിഞ്ഞ മാർച്ച് 21 നാണ് സ്വന്തം വീടിനുളളിൽ കട്ടിലിനടിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇടുക്കി : കാഞ്ചിയാറിൽ അധ്യാപികയായ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവിനെതിരെ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്തി കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച ശേഷം മുങ്ങിയ ഭർത്താവ് ബിജേഷിനെ ഒരാഴ്ചത്തെ തിരച്ചിലിനൊടുവിൽ കുമളിയിൽ നിന്നുമാണ് പിടികൂടിയത്. തമിഴ് നാട്ടിൽ പലയിടങ്ങളിലായി ഒളിവിൽ താമസിച്ച ഇയാൾ തിരികെ അതിർത്തി മേഖലയിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. കാഞ്ചിയാർ പേഴുംകണ്ടത്തെ വീട്ടിൽ വെച്ചായിരുന്നു അരുംകൊല നടത്തിയത്.കുടുംബ പ്രശ്നവും സാമ്പത്തിക തർക്കവുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
.പ്രതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥർ കട്ടപ്പന കോടതിയിൽ കുറ്റപത്രം നൽകിയത്.കൊല പാതകം നടന്ന വീട്ടിൽ നിന്നും മൃതദേഹത്തിൽ നിന്നും ഉൾപ്പടെ ലഭിച്ചിട്ടുള്ളവിരലടയാളങ്ങൾ, അനുമോളുടെ സ്വർണ്ണം പണയപ്പെടുത്തിയ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ, പ്രതി ഒളിവിൽ പോയപ്പോഴത്തെ സി സി ടി വി ദൃശ്യങ്ങൾ, ഫോറൻസിക് റിപ്പോർട്ട് തുടങ്ങിയയെല്ലാം പൊലീസ് ശേഖരിച്ചിരുന്നു.പ്രതി ബിജേഷിനെ സംഭവ സ്ഥലത്തും ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും തെളിവെടുത്തിരുന്നു.
ALSO READ : വാക്കത്തിയുമായി യുവാവ് മെഡിക്കൽ സ്റ്റോറിൽ, ഭീകരാന്തരീഷം
കൊലപാതകത്തിന് ശേഷം അനുവിനെ കാണാതായെന്ന് യുവതിയുടെ ബന്ധുക്കളെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് പ്രതി മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്നത്. സംശയം തോന്നാതെയിരിക്കാനായി ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഇയാൾ പോലീസിൽ പരാതിയും നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...