വാക്കത്തിയുമായി യുവാവ് മെഡിക്കൽ സ്റ്റോറിൽ, ഭീകരാന്തരീഷം

തുടർന്ന് പ്രതിയെ വനിതാ ജീവക്കാർ പിടികൂടി പോലീസിൽ ഏൽപിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 05:02 PM IST
  • കടലാർ സ്വദേശിയായ മണികണ്ഠൻ വാക്കത്തിയുമായെത്തിയാണ് പ്രശ്നം സൃഷ്ടിച്ചത്
  • കടയുടെ അകത്ത് പ്രവേശിച്ച യുവാവ് രണ്ട് പ്രാവശ്യം വാക്കത്തി വീശി
  • പ്രതിയെ വനിതാ ജീവക്കാർ പിടികൂടി പോലീസിൽ ഏൽപിച്ചു
വാക്കത്തിയുമായി യുവാവ് മെഡിക്കൽ സ്റ്റോറിൽ, ഭീകരാന്തരീഷം

ഇടുക്കി: മൂന്നാറിൽ മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമം. മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന വിൻസ് മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവനക്കാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠൻ വാക്കത്തിയുമായെത്തി വിൻസ് മെഡിക്കൽ സ്റ്റോറിലെ അജിത്തെന്ന ജീവക്കാരനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. കടയുടെ അകത്ത് പ്രവേശിച്ച യുവാവ് രണ്ട് പ്രാവശ്യം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു.

തുടർന്ന് പ്രതിയെ വനിതാ ജീവക്കാർ പിടികൂടി പോലീസിൽ ഏൽപിച്ചു. കഴിഞ്ഞ ദിവസം മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. മൂന്നാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ പ്രകോപനത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News