Crime News: കേരളാ പോലീസ് ചമഞ്ഞ് തട്ടിപ്പിന് ശ്രമം; മലയാളി വിദ്യാര്‍ത്ഥി മംഗളൂരുവിൽ അറസ്റ്റിൽ
Crime News: കോളേജില്‍ പോലീസ് നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്താകുന്നത്.
മംഗളൂരു: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്താനുള്ള ശ്രമത്തിനിടെ മലയാളി വിദ്യാര്‍ത്ഥി പിടിയിൽ. ഇടുക്കി പള്ളിവാസല്‍ അമ്പഴച്ചാല്‍ പച്ചോളി തോക്കുകരയിലെ ബെനഡിക്ട് സാബുവെന്ന വിദ്യാർത്ഥിയെയാണ് അറസ്റ്റു ചെയ്തത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ സാബു.
Also Read: Drugs Seized: 15 കോടിയുടെ മയക്കുമരുന്നുമായി മുംബൈയിൽ മലയാളി പിടിയിൽ
കോളേജില്‍ പോലീസ് നടത്തിയ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്താകുന്നത്. സാബുവിന്റെ മുറി പരിശോധിച്ച പോലീസ് ഒട്ടേറെ വകുപ്പുകളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും കേരള പോലീസിന്റെ യൂണിഫോമും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Also Read: വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു
ഇതിനിടയിൽ മുംബൈ വിമാനത്താവളത്തില്‍ 15 കോടിരൂപയുടെ മയക്കുമരുന്നുമായി മലയാളി അറസ്റ്റിൽ. സാള്‍ട്ടി തോമസെന്ന 44 കാരനായ മലയാളിയെയാണ് റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്തത്.
Also Read: Shani Vakri 2023: നവംബർ 3 വരെ ഈ രാശിക്കാർക്കുണ്ടാകും ശനി കൃപ, ലഭിക്കും ധനനേട്ടവും അഭിവൃദ്ധിയും!
എത്യോപിയയിലെ അഡീസ് അബാബയില്‍ നിന്നും മുംബൈയിലെത്തിയ ഇയാളുടെ ബാഗില്‍ മയക്കു മരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഇതിനകത്ത് നിന്നും കൊക്കെയ്ന്‍ കണ്ടെത്തിയത്. 1496 ഗ്രാം കൊക്കെയ്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് കൈപ്പറ്റേണ്ടിയിരുന്ന യുഗാണ്‍ഡ സ്വദേശിനി നക്രിജ ആലീസിനെ നവി മുംബൈയിലെ വാഷിയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...