കണ്ണൂർ: തളാപ്പിൽ വാഹനാപകടത്തിൽ മരിച്ചയാളിൽ നിന്നും ന്യൂജെൻ മയക്കുമരുന്ന് കണ്ടെടുത്തു. കാസർഗോഡ് സ്വദേശിയായ ലത്തീഫിന്റെ പോക്കറ്റിൽ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ലത്തീഫും സുഹൃത്തായ മനാഫും മരിച്ചത്. പുലർച്ചെ 12:45 ഓടു കൂടി തളാപ്പ് എകെജി ആശുപത്രിയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
Also Read: ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ
മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയുമായി ലത്തീഫും മനാഫും സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയായിരുന്നു ലോറി ബൈക്കിൽ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ലത്തീഫിനെയും മനാഫിനെയും തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: മിന്നൽ റെയ്‌ഡ്: 1500 ലിറ്റർ സ്പിരിറ്റും 300 ലിറ്റർ വ്യാജ കള്ളുമായി പ്രതി പിടിയിൽ
ശേഷം ജില്ലാ ആശുപത്രിയിൽ നടന്ന ഇൻക്വസ്റ്റ് നടപടിക്കിടെയാണ് ലത്തീഫിന്റെ പോക്കറ്റിൽ നിന്നും 8.9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. തുടർന്ന് പോസ്റ്റ്‌മോർട്ടം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കണ്ണൂർ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ കോഴിക്കോട് ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽക്കുന്ന സംഘത്തിലെ കണ്ണികൾ പോലീസ് പിടിയിലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...