Munnar : ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ (Insurance Extort) 2016ൽ മരിച്ച തമിഴ്നാട് സ്വദേശിനിയായ 76കാരി 2020ൽ നടന്ന പെട്ടിമുടി ദുരന്തത്തിൽ (Pettimudi Disaster) മരിച്ചെന്ന് കാണിച്ചുള്ള രേഖകൾക്കായിട്ടുള്ള ബന്ധുക്കളുടെ ശ്രമം പൊലീസ് (Kerala Police) കൈയ്യോടെ പിടികൂടി. പെട്ടിമുടി ദുരന്തത്തിൽ മരിച്ചു എന്ന മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായിക്കണമെന്ന് കാണിച്ച് ബന്ധുവിന്റെ അപേക്ഷ ഇൻഷുറൻസ്‌ തുക തട്ടിപ്പിനുള്ളതാണെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സംഭവത്തിന് തുടക്കം. 2020 ഒക്ടോബർ 26ന് ഇടുക്കി MP ഡീൻ കുര്യാക്കോസിനാണ് ഇക്കാര്യത്തിൽ അപേക്ഷ ലഭിക്കുന്നത്. കൊയമ്പത്തൂർ സ്വദേശിനിയായ ഉമ്മ സലീമ പെട്ടിമുടി ദുരന്തത്തിൽ മരിച്ചെന്നുള്ള സർട്ടിഫിക്കേറ്റിനായി സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് പാലാക്കാട് സ്വദേശിയായ മൈമുനായണ് ഇടുക്കി എംപിക്ക് അപേക്ഷ നൽകിയത്.


ALSO READ : Pettimudi Landslides : പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട്, ഉരുൾപൊട്ടൽ കവർന്നത് 70 പേരുടെ ജീവൻ; ധനസഹായം ലഭിച്ചിട്ടില്ലെന്ന് പരാതി


പെട്ടിമുടി ഉരുൾപ്പൊട്ടൽ നടക്കുന്ന ഓഗസ്റ്റ് ആറിന് ഉമ്മു സലീമ അവിടെയുണ്ടായിരുന്നു എന്നും ദുരന്തത്തിൽ മരിച്ചെന്ന് ആരുമറിഞ്ഞിട്ടില്ല എന്നുമാണ് ഡീൻ കുര്യാക്കോസിന് മൈമുന അപേക്ഷ നൽകിയത്. 


എന്നാൽ സംഭവത്തിന്റെ യാഥാർഥ്യം മനസിലാക്കാൻ MP പൊലീസിന് പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ ഉമ്മു സലീമ പെട്ടിമുടിയിൽ എത്തിയിട്ടില്ലയെന്നും മരിച്ചിട്ടില്ലയെന്നും കണ്ടെത്തി.


ALSO READ : പെട്ടിമുടി ഉരുള്‍പൊട്ടല്‍: 3 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരിച്ചവരുടെ എണ്ണം 65 ആയി


സംഭവത്തിൽ തട്ടിപ്പ് മനസിലാക്കിയ പൊലീസ് അപേക്ഷ നൽകിയ മൈമുനയെ ചോദ്യം ചെയ്തു. തുടർന്ന് തന്റെ ഭർത്താവ് അക്ബർ അലിയുടെ നിർദേശപ്രകാരമാണ് അപേക്ഷ നൽകിയതെന്ന് മൈമുന പൊലീസിനോട് സമ്മതിക്കുകയും ചെയ്തു.


തുടർന്ന് മൂന്നാർ പൊലീസ് കൊയമ്പത്തൂരിൽ അന്വേഷണം നടത്തിയപ്പോഴാണ് അറിയുന്നത് ഉമ്മു സലീമയുടെ പേരിലുള്ള അപകട ഇൻഷുറൻസ് തട്ടാൻ ബന്ധുക്കൾ നടത്തിയ നാടകമാണിതെന്ന്.


ALSO READ : E Bull Jet: വ്ളോഗിങ്ങ് മാത്രമല്ലെ? ബൂസ്റ്റെന്ന് ഇ-ബുൾ ജെറ്റ് പറഞ്ഞ സാധനം?മയക്കുമരുന്ന് ബന്ധമെന്ന് പോലീസ്


മരിച്ച ഉമ്മു സലീമയുടെ മൂത്തമകൻ അമ്മാനുള്ളയെ ചോദ്യം ചെയ്തപ്പോഴാണ് നിജസ്ഥിതി പൊലീസ് കണ്ടെത്തിയത്. 2016ലാണ് ഉമ്മു സലീമ മരിച്ചതെന്നും, ഉമ്മു സലീമയുടെ പേരിലുണ്ടായിരുന്ന അപകട ഇൻഷുറൻസിന്റെ നോമിനി മൈമുനയുടെ മകളുടെ പേരിലാണെന്നും അത് തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് ഡീൻ കുര്യാക്കോസ് എംപിക്ക് അപേക്ഷ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. 


ഇത് ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ശ്രമമാണെന്ന് കണ്ടെത്തിയ പൊലീസ് സംഭവത്തിൽ കേസെടുക്കുമെന്ന് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.