Kollam Murder: കൊല്ലത്ത് വിദേശ വനിതയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
Crime News: സ്വത്വയുടെ പങ്കാളിയും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് സ്വത്വയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്.
കൊല്ലം: ഇസ്രായേൽ സ്വദേശിനിയായ യുവതിയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
Also Read: താമരശ്ശേരി ചുരത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ആംബുലൻസ് തട്ടുകടയിലേക്ക് ഇടിച്ചുകയറി
സ്വത്വയുടെ പങ്കാളിയും യോഗ മാസ്റ്ററുമായ കൃഷ്ണചന്ദ്രനാണ് സ്വത്വയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്വയം ജീവനൊടുക്കാൻ ശ്രമിച്ച കൃഷ്ണചന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ കോടാലി മുക്കിലായിരുന്നു സംഭവം നടന്നത്.
Also Read: ലക്ഷ്മി ദേവിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാരുടെ ഭാഗ്യം ഇരട്ടിക്കും!
സംഭവം നടന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ബിന്ദു വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചെങ്കിലും മുൻവശത്തെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് പുറകിലെ വാതിൽ തുറന്ന് വീടിനുള്ളിൽ കയറി കതകിന് തട്ടിയപ്പോഴാണ് സ്വത്വാ മരിച്ചു കിടക്കുന്നതായും കൃഷ്ണചന്ദ്രൻ കത്തി കൊണ്ട് സ്വയം വയറ്റിൽ കുത്തുന്നതുമാണ് ഇവർ കണ്ടത്. തുടർന്ന് ഇവർ അയൽവാസിയുടെ സഹായത്തോടെ കൊട്ടിയം പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി മരിച്ച സ്വത്വായേയും ഭർത്താവിനെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
6 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: ഒരാൾ കസ്റ്റഡിയിൽ
ഓയൂരിൽ ആര് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. കാർ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് റിപ്പോർട്ട്. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നത് കൊണ്ട് ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.